Breaking News

Trending right now:
Description
 
Jan 14, 2014

ടെസ്റ്റ്‌ തന്ത്രം നഴ്‌സുമാരോട്‌ വേണ്ട: ഷിബു ബേബി ജോണിനെ വെല്ലുവിളിച്ച്‌ ജാസ്‌മിന്‍ഷാ

image തിരുവനന്തപുരം: എഴുപതു ദിവസമായി നടക്കുന്ന ക്രാഫ്‌റ്റ്‌ സമരത്തിന്റെ നിജസ്ഥിതി അറിയാന്‍ മന്ത്രിക്ക്‌ ഇതുവരെ കഴിഞ്ഞില്ല. ഇന്നലെ തിരുവനന്തപുരത്ത്‌ മന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ ക്രാഫ്‌റ്റ്‌ മാനേജ്‌മെന്റ്‌ പ്രതിനിധികള്‍ പങ്കെടുത്തില്ലെന്നു മാത്രമല്ല മാനേജ്‌മെന്റ്‌ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായി വിശ്വസിച്ച്‌ മന്ത്രി അവരുടെ ഭാഷയില്‍ സംസാരിച്ചതാണ്‌ ക്രാഫ്‌റ്റ്‌ സമരം നയിക്കുന്ന യുണെറ്റഡ്‌ നഴ്‌സിംഗ്‌ യൂണിയന്റെ പ്രവര്‍ത്തകരെ പ്രകോപ്പിച്ചത്‌.

ക്രാഫ്‌റ്റില്‍ യു.എന്‍.എയ്‌ക്ക്‌ യൂണിയന്‍ ഇല്ലെന്നും സമരം അനാവിശ്യമാണെന്നും മന്ത്രി നടത്തിയ പ്രസ്‌താവനയെ യു.എന്‍.എ സംസ്ഥാന പ്രസിഡന്റ്‌ ജാസ്‌മിന്‍ ഷാ വെല്ലുവിളിയോടെ സ്വീകരിച്ചു.
കാര്യങ്ങളുടെ നിജസ്ഥിതി മനസിലാക്കാതെ മാനേജ്‌മെന്റുകളെ പ്രീണിപ്പിക്കുന്ന നയം സ്വീകരിച്ചാല്‍ കനത്ത വില നല്‌കേണ്ടിവരുമെന്നും ജാസ്‌മിന്‍ഷാ പറഞ്ഞു.
ക്രാഫ്‌റ്റില്‍ മിനിമം വേതനം നല്‌കാതിരിക്കാന്‍ മാനേജ്‌മെന്റ്‌ നഴ്‌സുമാരെ ട്രെയിനികളായി എടുക്കുകയും ഒരു വര്‍ഷം പൂര്‍ത്തിയാകാറുകുമ്പോള്‍ പേരിനുടെസ്‌റ്റു നടത്തി നഴ്‌സുമാരെ പുറത്താക്കി പുതിയ ട്രെയിനികളെ നിയമിക്കുകയും ചെയ്യും. സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച വേതനം നല്‌കാതിരിക്കാനാണ്‌ മാനേജ്‌മെന്റുകള്‍ ഈ തന്ത്രം പയറ്റുന്നത്‌.
അമൃത ആശുപത്രിയിലും നഴ്‌സുമാര്‍ക്കു മിനിമം നല്‌കാതെ തൊഴില്‍ പീഡനം നടക്കുകയാണ്‌. ഇതിനെതിരെ നഴ്‌സുമാര്‍ ആറുദിവസമായി റിലേ സത്യാഗ്രഹം നടത്തിവരുന്നു. മാനേജ്‌മെന്റിന്റെ പുതിയ തന്ത്രത്തിന്‌ സര്‍ക്കാര്‍ എല്ലാവിധ ഒത്താശകളും നല്‌കികൊണ്ടാണ്‌ മള്‍ട്ടി നാഷണല്‍ ആശുപത്രികള്‍ പുതിയ ടെസ്റ്റു തന്ത്രത്തില്‍ നഴ്‌സുമാരെ കുടുക്കുന്നത്‌. 




സര്‍ക്കാരിന്റെ നിഷേധാത്മക നടപടികളില്‍ പ്രതിഷേധിച്ച്‌ യു.എന്‍.എ നാലു ജില്ലകളില്‍ പാര്‍ലമെന്റു ഇലക്ഷനു സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനും ആലോചിക്കുന്നുണ്ട്‌.