Breaking News

Trending right now:
Description
 
Jan 14, 2014

സ്‌ത്രീരോഗ ചികിത്സാ നിര്‍ണയത്തില്‍ പുത്തന്‍ മുന്നേറ്റങ്ങള്‍ക്ക്‌ വഴിയൊരുക്കി അള്‍ട്രാസൗണ്ട്‌ മെഷീന്‍

image
5ഡി ടെക്‌നോളജി ഉപയോഗിക്കുന്ന പുതിയ അള്‍ട്രാസൗണ്ട്‌ മെഷീന്‍ യുജിഇഒ ഡബ്ലിയുഎസ്‌80 എ സാംസങ്‌ ഇലക്‌ട്രോണിക്‌സ്‌ ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചു. 5ഡിക്ക്‌ പുറമേ എംപിഐ, ഇലാസ്റ്റോ സ്‌കാന്‍ തുടങ്ങിയ സവിശേഷതകളുള്ള ഈ മോഡല്‍ അസാധാരണമാം വിധം വ്യക്തമായ ദൃശ്യങ്ങളാണ്‌ നല്‍കുന്നത്‌. സ്‌ത്രീരോഗ ചികിത്സാ നിര്‍ണയത്തില്‍ പുത്തന്‍ മുന്നേറ്റങ്ങള്‍ക്ക്‌ വഴിയൊരുക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്‌ ഈ മോഡല്‍.


21.5 ഇഞ്ച്‌ എല്‍ഇഡി ഇമേജിംഗ്‌ സ്‌ക്രീനും 10.1 ഇഞ്ച്‌ കണ്‍ട്രോള്‍ ടച്ച്‌ സ്‌ക്രീനുമാണ്‌ ഈ മോഡലിനുമുള്ളത്‌. ഫീറ്റോ റിയലിസ്റ്റിക്‌ വ്യൂ പ്ലസ്‌ ഇന്‍വെര്‍ഷന്‍ മോഡ്‌, ഡൗണ്‍ സിന്‍ഡ്രം കണ്ടെത്താന്‍ സഹായിക്കുന്ന 5ഡി എന്‍ടി, 3ഡി ടിവിയിലേക്ക്‌ പ്രൊജക്‌റ്റ്‌ ചെയ്യാന്‍ സഹായിക്കുന്ന 5ഡി സിനി, മാലിഗ്നന്റ്‌ കോശങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഇലാസ്റ്റോ സ്‌കാന്‍ തുടങ്ങിയ നിരവധി അതിനൂതന സവിശേഷതകളോടെയാണ്‌ ഈ പുതിയ 5ഡി അള്‍ട്രാസൗണ്ട്‌ മെഷീന്‍ എത്തുന്നത്‌.