Breaking News

Trending right now:
Description
 
Jan 14, 2014

വര്‍ണപ്പൊലിമയോടെ എന്‍.എം.എ ക്രിസ്തുമസ്സ് നവവത്സരമാഘോച്ചു

P Gopalakrishnan
image

ന്യൂ ഡല്‍ഹി : നരേല മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്സ് നവവത്സര ആഘോഷം സെന്റ്‌  ജോണ്‍ മേരി വിയന്നൈ സ്കൂള്‍ അങ്കണത്തില്‍ 12 നു ഞാറാഴ്ച  രാവിലെ 11 മണി മുതല്‍ പ്രൌഡഗംഭീരമായ സദസ്സിന്റെ നിറസാന്നിദ്യത്തില്‍ അസോസിയേഷന്‍  പ്രസിഡണ്ട് ശ്രീ ടോണി തോമസിന്റെ അധ്യക്ഷതയില്‍ ആഘോഷിച്ചു.

ബേബി ആതിര നായര്‍  ആലപിച്ച പ്രാര്‍ത്ഥനാ ഗാനത്തിലൂടെ ആരംഭിച്ച ആഘോഷ പരിപാടിയില്‍ നരേല മലയാളീ അസോസിയേഷന്‍ സെക്രട്ടറി പി.ഗോപാല കൃഷ്ണന്‍ സദസ്സിനെ സ്വാഗതം ചെയ്തു.  തുടര്‍ന്ന് നടന അധ്യക്ഷ പ്രസംഗത്തില്‍ എന്‍.എം.എ  പ്രസിഡണ്ട് ശ്രീ ടോണ് തോമസ്‌ ഈ പ്രദേശത്തെ മലയാളികളുടെ ഐക്യത്തെ കുറിച്ചും ആയതിന്റെ അനിവാര്യതയെ കുറിച്ചും ഓന്‍മ്മിപ്പിച്ചു. ശേഷം എന്‍.എം.എ യുടെ സ്ഥാപക   പ്രസിഡണ്ടും മുഖ്യാതിതിയും ആയ ശ്രീ സി.വത്സലന്‍ നിലവിളക്ക് കൊളുത്തിയും കേക്ക് മുറിച്ചും എന്‍.എം.എ യുടെ ക്രിസ്തുമസ്സ്  നവവത്സരാഘോഷം ഔദ്യോഗിഗമായി ഉദ്ഘാടനം ചെയ്തു. വിവിധ ലകഷ്യങ്ങളോടെ രൂപം കൊള്ളുന്ന പ്രവാസി മലയാളികളുടെ ഓരോ സംഘടനകളുടെയും  പൂജാ സമിതികളുടെയും പരമപ്രദാനമായ ലക്‌ഷ്യം മലയാളികളുടെ സാമുഹ്യ സാംസ്കാരിക ഉന്നമനം ആയിരിക്കണം എന്നും ആയതിനു വേണ്ടി ആയിരിക്കണം അവര്‍ നിലകൊള്ളേണ്ടതെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. ഇത്തരമൊരു ചടങ്ങില്‍ ആദ്യമായി പങ്കെടുക്കുവാന്‍ സാധിച്ചതിലുള്ള സന്തോഷം ഫാ.അനിലും പങ്കുവയ്ക്കുകയും ,  എന്‍.എം.എ ട്രഷറര്‍ നന്ദിയും രേഖപ്പെടുത്തി. 

തുടര്‍ന്നു കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ട് താംബൂല കളിയും അരങ്ങേറി. ശ്രീ വി.വി.രാജു അവതരിപ്പിച്ച  മിമിക്രിയും മാസ്റ്റെര്‍ അന്‍ഷു രാജ് അവതരിപ്പിച്ച യോഗാ ടിപ്സും ഏവരെയും ആകര്‍ഷിച്ചു.    കലാപരിപാടികള്‍ അവതരിപ്പിച്ച എല്ലാവര്‍ക്കും സമ്മാനങ്ങളും തംബോല കളിയിലെ വിജയികള്‍ക്ക് ക്യാഷ് പ്രൈസും വിതരണം ചെയ്തു. തുടര്‍ന്ന് ദേശീയ ഗാനം ആലപിച്ചു കഴിഞ്ഞതിനു ശേഷം ഉച്ച ഉണോട് കൂടി ആഘോഷ പരിപാടികര്‍ക്ക്‌ തിരശീല വീണു.