Breaking News

Trending right now:
Description
 
Jan 14, 2014

ബില്‍ ഡെബ്ലാസിയോയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഫൊക്കാന നേതാവ് ലീലാമാരേട്ട് പങ്കെടുത്തു

മാത്യു മൂലേച്ചേരില്‍
image


ന്യൂയോര്‍ക്ക്: പുതുതായി തിരഞ്ഞെടുക്കപ്പെട്ട 109-മത് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡെബ്ലാസിയോയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പറും, വിമന്‍സ് ഫോറം നാഷണല്‍ കോ-ഓര്‍ഡിനേറ്ററുമായ ലീലാ മാരേട്ട് പങ്കെടുത്തു.

ന്യൂയോര്‍ക്ക് സിറ്റിയില്‍ ജനുവരി 1-നു നടന്ന ചടങ്ങില്‍ ബില്‍ ഡെ ബ്ലാസിയോയെ കൂടാതെ ന്യൂയോര്‍ക്ക് സിറ്റി കംപ്ട്രോളര്‍ സ്കോട്ട് സ്ട്രിങ്ങര്‍ , പബ്ലിക് അഡ്‌വൊക്കേറ്റ് ലറ്റീഷ്യ ജയിംസ് എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

സത്യപ്രതിജ്ഞാ ചടങ്ങ് വേറിട്ടൊരു അനുഭവമായിരുന്നെന്നും, സാധാരണക്കാരെ സ്നേഹിക്കുകയും അവര്‍ക്കുവേണ്ടി നിലകൊള്ളുകയും ചെയ്യുന്ന ഒരു മേയറായിരിക്കും ബില്‍ ഡെബ്ലാസിയോ എന്ന് ലീലാമാരേട്ട് അഭിപ്രായപ്പെട്ടു. അയ്യായിരത്തിലധികം ജനങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന് വളരെ ചുരുക്കം ചിലര്‍ മാത്രമേ പങ്കെടുത്തുള്ളു. ലീലാ മാരേട്ടിനെ കൂടാതെ സൗത്ത് ഏഷ്യന്‍സ് ഫോര്‍ ഡെബ്ലാസിയോ കമ്മിറ്റിയംഗങ്ങളായ പാം ഖ്വാത്ര, മാലിനി ഷാ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.