Breaking News

Trending right now:
Description
 
Jan 13, 2014

ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ നാനോ ട്വിസ്‌റ്റ്‌

image നഗരത്തിലെ തിരക്കില്‍ സുഖകരമായ ഡ്രൈവിംഗ്‌ സാധ്യമാക്കുന്നതിന്‌ ഇലക്ട്രിക്‌ പവര്‍ അസിസ്റ്റഡ്‌ സ്റ്റീയറിംഗ്‌ (ഇപിഎഎസ്‌) സംവിധാനവും ബ്രഷ്‌ലെസ്‌ മോട്ടോര്‍ ടെക്‌നോളജിയും ആക്ടീവ്‌ റിട്ടേണ്‍ ഫീച്ചറും പുതിയ കാറിനുണ്ട്‌
എളുപ്പത്തില്‍ പാര്‍ക്കിംഗ്‌ സാധ്യമാക്കുന്ന രീതിയില്‍ നാലു മീറ്റര്‍ മാത്രമുള്ള ഏറ്റവും കുറഞ്ഞ ടേണിംഗ്‌ റേഡിയസ്‌
ആകര്‍ഷകമായ ഡിസൈന്‍
ആകര്‍ഷകമായ ഡാംസണ്‍ പര്‍പ്പിള്‍ സിഗ്നേച്ചര്‍ നിറവും ആഡംബരപൂര്‍ണമായ ബാര്‍ളി ബീജ്‌ ഇന്റീരിയറും ക്രോം ആക്‌സന്റുകളും
പുതിയ ഗിയര്‍ഷിഫ്‌റ്റ്‌ കണ്‍സോള്‍
സ്‌പോര്‍ട്ടി ഇന്റീരിയര്‍
പുതിയ സ്റ്റൈലിഷ്‌ ഇന്‍സ്‌ട്രമെന്റ്‌ ക്ലസ്റ്റര്‍, ട്രിപ്‌ കംപ്യൂട്ടര്‍, ഡ്രൈവര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം
എളുപ്പത്തില്‍ കണക്ടിവിറ്റി സാധ്യമാക്കുന്ന ബ്ലൂടൂത്ത്‌ സ്‌ട്രീമിംഗ്‌ സംഗീതം
സുരക്ഷയ്‌ക്കും സൗകര്യത്തിനുമായി റിമോട്ട്‌ കീലെസ്‌ എന്‍ട്രി


നാനോ നിരയില്‍ പുതിയ നാനോ ട്വിസ്‌റ്റ്‌ കാറുകള്‍ ടാറ്റാ മോട്ടോഴ്‌സ്‌ പുറത്തിറക്കി. വളരെ സൗകര്യപ്രദമായി നഗരങ്ങളിലെ ട്രാഫിക്‌ തിരക്കില്‍ പോലും എളുപ്പത്തില്‍ ഡ്രൈവ്‌ ചെയ്യുന്നതിനുളള സജ്ജീകരണങ്ങളാണ്‌ നാനോ ട്വിസ്‌റ്റില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ഞെരുങ്ങിയ നിരത്തുകളില്‍പോലും എളുപ്പത്തില്‍ ഓടിച്ചുകൊണ്ടുപോകുവാനും പാര്‍ക്കിംഗ്‌ സാധ്യമാക്കുന്നതിനുമായി ഇലക്‌്‌ട്രിക്‌ പവര്‍ അസിസ്റ്റഡ്‌ സ്റ്റീയറിംഗ്‌ (ഇപിഎഎസ്‌) സംവിധാനം നാനോ ട്വിസ്‌റ്റില്‍ സജ്ജീകരിച്ചിട്ടുണ്ട്‌.

ഏതു തരം റോഡിലും എളുപ്പത്തില്‍ ഡ്രൈവ്‌ ചെയ്യാന്‍ സഹായിക്കുന്ന സ്‌റ്റീയറിംഗ്‌ കോളം മൗണ്ടഡ്‌ ബ്രഷ്‌ലെസ്‌ മോട്ടോര്‍, ഇലക്ട്രോണിക്‌ കണ്‍ട്രോള്‍ യൂണിറ്റ്‌ (ഇസിയു) എന്നിവയടങ്ങിയ പുതിയ ഇലക്ട്രോണിക്‌ പവര്‍ അസിസ്റ്റഡ്‌ സ്റ്റീയറിംഗ്‌ നാനോ ട്വിസ്‌റ്റിന്റെ പ്രത്യേകതയാണ്‌.

ഡാംസണ്‍ പര്‍പ്പിള്‍ (ന്യൂ), പേള്‍ വൈറ്റ്‌, റോയല്‍ ഗോള്‍ഡ്‌, പപ്പായ ഓറഞ്ച്‌, മീറ്റിയോര്‍ സില്‍വര്‍, ഡാസില്‍ ബ്ലൂ എന്നീ നിറങ്ങളില്‍ നാനോ ട്വിസ്‌റ്റ്‌ നിരത്തിലിറങ്ങും. നിലവിലുള്ള എല്‍എക്‌സ്‌ വേര്‍ഷനു പകരമായി എക്‌സ്‌റ്റി വേര്‍ഷനിലാകും പുതിയ നാനോ ട്വിസ്‌റ്റ്‌ വിപണിയിലെത്തുക. എല്ലാ എക്‌സ്റ്റി വേര്‍ഷനുകളും ബീജ്‌ ഇന്റീരിയറായിരിക്കും. എന്നാല്‍, ഡാസില്‍ ബ്ലൂവില്‍ സ്‌പോര്‍ട്ടി ബ്ലാക്ക്‌ ഇന്റീരിയറാണ്‌.

പുതിയ നാനോ ട്വിസ്‌റ്റ്‌ എക്‌സ്‌റ്റിക്ക്‌ കൊച്ചിയിലെ എക്‌സ്‌ഷോറൂം വില 247,621 രൂപയാണ്‌. ഘട്ടംഘട്ടമായി എല്ലാ ടാറ്റാ മോട്ടോഴ്‌സ്‌ അംഗീകൃത ഡീലര്‍മാരുടെ പക്കലും നാനോ ട്വിസ്‌റ്റ്‌ എക്‌സ്‌റ്റി ലഭ്യമാകും.