Breaking News

Trending right now:
Description
 
Jan 13, 2014

തനിഷ്‌ക്‌ ഡയമണ്ട്‌ ആഭരണങ്ങള്‍ക്ക്‌ ആകര്‍ഷകമായ ഓഫറുകള്‍

image
ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി ബ്രാന്‍ഡായ തനിഷ്‌ക്‌ ഡയമണ്ട്‌ ആഭരണങ്ങള്‍ക്ക്‌ ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു. രണ്ടു ലക്ഷം രൂപ വരെയുള്ള ഡയമണ്ട്‌ ആഭരണങ്ങള്‍ക്ക്‌ 15 ശതമാനം ഫ്‌ളാറ്റ്‌ ഡിസ്‌കൗണ്ടും രണ്ടു ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള ഡയമണ്ട്‌ ആഭരണങ്ങള്‍ക്ക്‌ 25 ശതമാനം വരെ കിഴിവുമാണ്‌ ലഭിക്കുക. പ്ലാറ്റിനം, കളര്‍ സ്റ്റോണ്‍ ജ്വല്ലറി എന്നിവയ്‌ക്ക്‌ പത്തു ശതമാനം വരെ ഡിസ്‌ക്കൗണ്ട്‌ ലഭിക്കും. മാര്‍ച്ച്‌ രണ്ടുവരെയാണ്‌ ഓഫര്‍ കാലാവധി. 




ഓരോ അവസരത്തിനും അനുയോജ്യമായ ആഭരണങ്ങളാണ്‌ തനിഷ്‌ക്‌ രൂപകല്‍പ്പന ചെയ്യുന്നത്‌. പരമ്പരാഗതരീതിയിലുള്ളവയും പുതുതലമുറയ്‌ക്ക്‌ അനുയോജ്യമാകുന്നതുമായ ആഭരണങ്ങളാണ്‌ തനിഷ്‌ക്‌ അവതരിപ്പിക്കുന്നത്‌. ജോലിക്കു പോകുമ്പോള്‍ അണിയാന്‍ കഴിയുന്ന വിധത്തിലുള്ള പുതുതലമുറ ഡയമണ്ട്‌ ശേഖരമായ ഇനാര, വര്‍ക്ക്‌വെയര്‍ ജ്വല്ലറിയായ മിയ, ഫൈന്‍ ഫാഷന്‍ ജ്വല്ലറിയായ ഇവ തുടങ്ങിയവയെല്ലാം തനിഷ്‌കില്‍നിന്ന്‌ തെരഞ്ഞെടുക്കാം. www.tanishq.co.in എന്ന സൈറ്റില്‍നിന്ന്‌ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ നടത്തുമ്പോഴും ഓഫറുകള്‍ സ്വന്തമാക്കാം.