Breaking News

Trending right now:
Description
 
Jan 13, 2014

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്

Johnson Punchakkonam
image


മട്ടണ്‍ടൗണ്‍ (ന്യുയോര്‍ക്ക്) മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് ആരവമുയര്‍ന്നു. ജൂലൈ 16 ബുധന്‍ മുതല്‍ 19 ശനി വരെ പെന്‍സില്‍വേനിയായിലെ ലാന്‍കാസ്റ്റര്‍ കൗണ്ടിയിലുളള ലാന്‍കാസ്റ്റര്‍ ഹോസ്റ്റ് റിസോര്‍ട്ട് ആന്‍ഡ് കോണ്‍ഫറന്‍സ് സെന്ററിലാണ് ഇത്തവണ കോണ്‍ഫറന്‍സ് നടക്കുന്നത്.

ഇത് സംബന്ധിച്ച പ്രാഥമിക നടപടികളുടെ ക്രമീകരണത്തിനായി ഭദ്രാസന ചാന്‍സറില്‍ കൂടിയ ആലോചനാ യോഗത്തില്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് അധ്യക്ഷത വഹിച്ചു. ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, അസംബ്ലി അംഗങ്ങള്‍, മലങ്കര അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, മുന്‍ കോണ്‍ഫറന്‍സ് കമ്മിറ്റി അംഗങ്ങള്‍, ഇടവക വികാരിമാര്‍, ശെമ്മാശന്മാര്‍ എന്നിവര്‍ പങ്കെടുത്തു. കനത്ത മഞ്ഞു വീഴ്ചയും ശീതക്കാറ്റും മൂലം എത്താന്‍ പറ്റാത്തവര്‍ക്ക് വേണ്ടി കോണ്‍ഫറന്‍സ് കോളും ഏര്‍പ്പെടുത്തിയിരുന്നു.

പ്രാര്‍ഥനയോടുകൂടി യോഗം ആരംഭിച്ചശേഷം മാര്‍ നിക്കോളോവോസ് അധ്യക്ഷ പ്രസംഗം നടത്തി. 2013 ലെ കോ ഓര്‍ഡിനേറ്റര്‍ ആയ ഫാ. സുജിത് റ്റി. തോമസ്, ജനറല്‍ സെക്രട്ടറി ഡോ. ഫിലിപ്പ് ജോര്‍ജ്, ട്രഷറര്‍ തോമസ് ജോര്‍ജ് എന്നിവരെ അതാതു സ്ഥാനങ്ങളില്‍ 2014 ലേക്കും നിയമിച്ചതായി മാര്‍ നിക്കോളോവോസ് അറിയിച്ചു.

തുടര്‍ന്ന് കോ ഓര്‍ഡിനേറ്റര്‍ ഫാ. സുജിത് റ്റി. തോമസ് 2013 ലെ കോണ്‍ഫറന്‍സ് വമ്പിച്ച വിജയമാക്കി തീര്‍ത്ത എല്ലാവരും നന്ദി രേഖപ്പെടുത്തി. പുതിയ സ്ഥലത്ത്, മെച്ചപ്പെട്ട സൗകര്യങ്ങളോടുകൂടിയ സമ്മേളന വേദിയില്‍ന ടക്കുന്ന കോണ്‍ഫറന്‍സിന് ഏവരുടേയും സഹായ സൗകര്യങ്ങള്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. ജനറല്‍ സെക്രട്ടറി ഡോ. ഫിലിപ്പ് ജോര്‍ജും തന്റെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പതിമൂവായിരം ഡോളറോളം നീക്കി ബാക്കിയുളള വരവ് ചില കണക്കുകള്‍ ട്രഷറര്‍ തോമസ് ജോര്‍ജ് അവതരിപ്പിച്ചു. ഒരു ലക്ഷത്തി എഴുപതിനായിരം ഡോളറിന്റെ ക്രയ വിക്രയങ്ങളാണ് കോണ്‍ഫറന്‍സിന് വേണ്ടി നടത്തിയതെന്ന് തോമസ് ജോര്‍ജ് പറഞ്ഞു.

കോണ്‍ഫറന്‍സ് വിജയമാക്കുന്നതിന് വേണ്ട നയപരിപാടികളെക്കുറച്ചുളള ചര്‍ച്ചകള്‍ക്കാണ് പിന്നീടുളള സമയം ചിലവഴിച്ചത്.

ലാന്‍കാസ്റ്റര്‍ കൗണ്ടിയിലെ സൈറ്റ് ആന്‍ഡ് സൗണ്ട്‌സ് തീയേറ്റര്‍ തൊട്ടടുത്തായതുകൊണ്ട്, ആദ്യ ദിവസമായ ബുധനാഴ്ച മോസസ് എന്ന പ്രചുര പ്രചാരമേറിയ ബൈബിള്‍ ഷോ കണ്ടതിനുശേഷം കോണ്‍ഫറന്‍സ് റിസോര്‍ട്ടില്‍ എത്തിച്ചേരത്തക്കവിധം പദ്ധതി തയ്യാറാക്കണമെന്ന് യോഗം ഐക്യ കണ്‌ഠേന തീരുമാനിച്ചു. 250 മുറികളാണ് റിസോര്‍ട്ടിലുളളത്. ഇതില്‍ 115 എണ്ണവും ബുക്ക് ചെയ്ത കഴിഞ്ഞു. രജിസ്‌ട്രേഷന്‍ ഫീ ഇനത്തില്‍ അധിക ചിലവ് വരാതെ, താല്പര്യമുളള എല്ലാവരെയും പങ്കെടുപ്പിക്കണമെന്നതാണ് ഉദ്ദേശം. മുതിര്‍ന്നവര്‍ക്കായി ക്ലാസുകള്‍ നയിക്കാന്‍ വേദശാസ്ത്ര പണ്ഡിതന്മാരും മികച്ച വാഗ്മികളുമായവര്‍ക്ക് വേണ്ടിയുളള അന്വേഷണം തുടരുകയാണ്. യുവജനങ്ങള്‍ക്ക് വേണ്ടിയുളള കീനോട്ട് സ്പീക്കറെയും തിരഞ്ഞു കൊണ്ടിരിക്കുന്നു.

വിവിധ ഇടവകകളില്‍ കിക്കോഫ് യോഗങ്ങള്‍ ക്രമീകരിക്കുന്നതാണ്. മര്‍ത്തമറിയം വനിതാ സമാജം, എംജിഒസിഎസ്എം എന്നീ സംഘടനകളുടെ കമ്മിറ്റി അംഗങ്ങളെയും 2014 ലെ കോണ്‍ഫറന്‍സ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും.

കോണ്‍ഫറന്‍സ് ഭംഗിയായി ക്രമീകരിക്കുന്നതിന് വേണ്ടി താഴെപറയുന്നവരെ ഉള്‍പ്പെടുത്തി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു. ആവശ്യാനുസരണം കമ്മിറ്റികള്‍ വിപുലീകരിക്കുകയും ചെയ്യും.

ഏരിയാ കോ ഓര്‍ഡിനേറ്റര്‍മാര്‍
ഫിലാഡല്‍ഫിയ – വര്‍ഗീസ് ഐസക്ക്, സെന്‍ട്രല്‍, സൗത്ത് ന്യുജേഴ്‌സി, സ്റ്റാറ്റന്‍ ഐലന്‍ഡ്- ജേക്കബ് മാത്യു, സണ്ണി കോന്നിയൂര്‍ നോര്‍ത്ത് ന്യുജഴ്‌സി, റോക്ക്‌ലാന്റ്- ഫിലിപ്പോസ് ഫിലിപ്പ്, ലോംഗ് ഐലന്റ്, ക്വീന്‍സ്, ബ്രൂക്ക്‌ലിന്‍ -ബെന്നി വര്‍ഗീസ്.

കരിക്കുലം : മുതിര്‍ന്നവര്‍ക്കായി – ഫാ. വര്‍ഗീസ് എം. ഡാനിയേല്‍
ഫോക്കസ് : ഫാ. ഗീവര്‍ഗീസ് ജോണ്‍
എംജിഒസിഎസ്എം : ഫാ. വി. എം. ഷിബു
സണ്ടേസ്‌കൂള്‍ : ഫാ. ഗ്രിഗറി വര്‍ഗീസ്

രജിസ്‌ട്രേഷന്‍ : ഫാ. സുജിത് റ്റി. തോമസ്, അലക്‌സ് എബ്രഹാം
ഷോഷയാത്ര : അജിത് വട്ടശേരില്‍

സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് : ഫാ. വര്‍ഗീസ് എം. ഡാനിയേല്‍, സജി പോത്തന്‍, ജീമോന്‍ വര്‍ഗീസ്
മീഡിയ, പബ്ലിക് റിലേഷന്‍സ് : ജോര്‍ജ് തുമ്പയില്‍, ഫാ. പൗലോസ് റ്റി. പീറ്റര്‍
എന്റര്‍ടെയിന്റമെന്റ് : ഷൈനി രാജു
മെഡിക്കല്‍ : ഡോ. ലിസി ജോര്‍ജ്, ഡോ. അമ്മു പൗലോസ്
സെക്യുരിറ്റി : ജീ മോന്‍ വര്‍ഗീസ്
ഫോട്ടോഗ്രഫി : ബിനു സാമുവല്‍
ഓണ്‍ സൈറ്റ് റെസ്‌പോണ്‍സിബിലിറ്റി : എബ്രഹാം ജോഷ്വാ
ക്വയര്‍ : ന്യുജഴ്‌സി, സ്റ്റാറ്റന്‍ ഐലന്റ് ഇടവകകള്‍
സുവനീര്‍ : ബിസിനസ് ചെയര്‍പേഴ്‌സണ്‍ ഷാജി വര്‍ഗീസ്

2013 ല്‍ ആത്മീയം എന്ന പേരില്‍ പുറത്തിറക്കിയ ദിനപത്രം കോണ്‍ഫറന്‍സ് ദിനങ്ങളില്‍ പ്രസിദ്ധീകരിക്കുവാനും തീരുമാനിച്ചു. ഓരോ ദിവസവും നടന്ന കോണ്‍ഫറന്‍സിന്റെ വാര്‍ത്തശകലങ്ങള്‍ കോര്‍ത്തിണക്കിയ ദിനപത്രം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

അടുത്ത മീറ്റിംഗ് മാര്‍ച്ച് 15 ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് പളളിയില്‍ കൂടുന്നതിനും തീരുമാനിച്ചു.