Breaking News

Trending right now:
Description
 
Jan 13, 2014

ഓഹരിവിപണിയില്‍ വിജയം കൊയ്യാന്‍: നിക്ഷേപകര്‍ക്ക്‌ ഒട്ടേറെ പുതിയ വിവരങ്ങളുമായി പരിഷ്‌കരിച്ച പതിപ്പ്‌ വിപണിയില്‍

മനോജ്‌ തോമസ്‌, ഡിസി ബുക്‌സ്‌
image ഓഹരികളില്‍ നിക്ഷേപിക്കുന്നവര്‍ക്ക്‌ കൈപ്പുസ്‌തകമായി മാറിയ ഓഹരിവിപണിയില്‍ വിജയം കൊയ്യാന്‍ എന്ന പുസ്‌തകത്തിന്റെ പരിഷ്‌കരിച്ച്‌ വിപുലീകരിച്ച നാലാം പതിപ്പ്‌ പുറത്തിറങ്ങി. ഉളളടക്കത്തില്‍ സമൂലമായി മാറ്റം വരുത്തിയാണ്‌ നാലാം പതിപ്പ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. ഓഹരിവിപണിയിലെ ഏറ്റവും പുതിയ ചലനങ്ങള്‍ പോലും ഉള്‍പ്പെടുത്തി പുറത്തിറക്കിയ പുതിയ പതിപ്പ്‌ ഈ രംഗത്ത്‌ ഗൗരവമായി നിക്ഷേപം നടത്താനും നേട്ടംകൊയ്യാനും മുന്നിട്ടിറങ്ങുന്നവര്‍ക്ക്‌ മികച്ച സഹായിയാണ്‌.

ഡിസി ലൈഫ്‌ സീരിസില്‍ ഉള്‍പ്പെടുത്തി ഡിസി ബുക്‌സ്‌ പ്രസിദ്ധീകരിച്ച പുസ്‌തകത്തില്‍ നിക്ഷേപകര്‍ക്ക്‌ ഏറ്റവും പ്രയോജനകരമായ ഓഹരികളുടെ ഫണ്ടമെന്റല്‍ അനാലിസിസ്‌ ലളിതമായി വിവരിക്കുന്നുണ്ട്‌. വിലയിടിയുമ്പോള്‍ വാങ്ങുകയും വില കുതിക്കുമ്പോള്‍ വിറ്റഴിച്ച്‌ ലാഭം നേടുകയും ചെയ്യണമെന്ന്‌ പ്രായോഗിക ഉപദേശം എങ്ങനെ നടപ്പാക്കാം എന്നും ഈ പുസ്‌തകത്തില്‍ പറയുന്നു. ടെക്‌നിക്കല്‍ അനാലിസിന്‌ സഹായകമാകുന്ന കാര്യങ്ങളാണ്‌ മറ്റൊരു പ്രധാന കാര്യം. കാന്‍ഡില്‍ സ്റ്റിക്‌, ബാര്‍ ചാര്‍ട്ട്‌, പോയിന്റ്‌ ആന്‍ഡ്‌ ഫിഗര്‍ ചാര്‍ട്ടിംഗ്‌, സപ്പോര്‍ട്ട്‌ - റെസിസ്‌റ്റന്‍സ്‌ ലെവലുകള്‍ തുടങ്ങിയ സൂചകങ്ങള്‍ മലയാളത്തില്‍ ഇത്ര അനായാസമായി വിവരിക്കുന്ന മറ്റു പുസ്‌തകങ്ങളില്ല. ഓഹരിവിപണികള്‍ വിവിധ വാര്‍ത്തകളോട്‌ എങ്ങനെ പ്രതികരിക്കുമെന്നും നിക്ഷേപത്തെ എങ്ങനെ വാര്‍ത്തകള്‍ സ്വാനീനിക്കാമെന്നും ഈ പുസ്‌തകം വ്യക്തമാക്കുന്നു.

ബാങ്കിംഗ്‌, വിദേശവിനിമയം, ഓഹരിവിപണി രംഗത്ത്‌ മികച്ച പരിശീലനവും പരിചയവും നേടിയ മനോജ്‌ തോമസാണ്‌ പുസ്‌തകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്‌.