Breaking News

Trending right now:
Description
 
Jan 13, 2014

മുലയൂട്ടാന്‍ അമ്മമാര്‍ മടിക്കേണ്ടതില്ലെന്ന്‌ മാര്‍പാപ്പ

image വത്തിക്കാനില്‍ സിസ്റ്റൈന്‍ ചാപ്പലില്‍ 32 കുഞ്ഞുങ്ങള്‍ക്ക്‌ സ്‌നാനം നല്‍കിയ ഫ്രാന്‍സിസ്‌ മാര്‍പാപ്പ, അവര്‍ക്കു വിശക്കുന്നുവെങ്കില്‍ അവിടെവച്ചുതന്നെ മുലയൂട്ടാന്‍ അമ്മമാര്‍ മടിക്കരുതെന്ന ഉപദേശവും നല്‍കി. കുട്ടികള്‍ക്കു വിശക്കുന്നുവെങ്കില്‍, അമ്മമാരേ പാല്‍ നല്‍കി വിശപ്പുമാറ്റുക. അതിനു രണ്ടുവട്ടം ചിന്തിക്കേണ്ട. കാരണം, ഇവിടത്തെ ഏറ്റവും പ്രധാന വ്യക്തികള്‍ കുഞ്ഞുങ്ങളാണ്‌-മാര്‍പാപ്പ വ്യക്തമാക്കി. സ്‌നാനസമയത്തു മാര്‍പാപ്പ നടത്തിയ പ്രസംഗം ലളിതവും ഹ്രസ്വവുമായിരുന്നു. കഷ്ടിച്ചു 300 വാക്കുകള്‍ ഉണ്ടായിരുന്ന പ്രസംഗത്തില്‍ മാര്‍പാപ്പ ദൈവശാസ്‌ത്രപരമായ വലിയ കാര്യങ്ങളൊന്നും പറഞ്ഞില്ല. ഇവിടെ ക്വയര്‍ ഗാനങ്ങളാലപിക്കും. എന്നാല്‍, ഇവിടത്തെ ഏറ്റവും നല്ല സംഗീതം കുഞ്ഞുങ്ങളുണ്ടാക്കുന്ന ശബ്ദങ്ങളാണ്‌. അവരില്‍ ചിലര്‍ ഇവിടം അവരെ അസ്വസ്ഥതപ്പെടുത്തിയതുകൊണ്ടു കരഞ്ഞു. മറ്റുചിലരാകട്ടെ വിശന്നതുകൊണ്ടാണ്‌ കരഞ്ഞത്‌- മാര്‍പാപ്പ പറഞ്ഞു. തുടര്‍ന്നാണ്‌ ചാപ്പലില്‍വച്ചായാലും കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ അമ്മമാര്‍ക്ക്‌ ഉപദേശം നല്‍കിയത്‌.