Breaking News

Trending right now:
Description
 
Jan 12, 2014

ലണ്ടനിലെ ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി പതിനാറിന്‌

image ലണ്ടനിലെ ശ്രീമുരുകന്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടത്തിവരുന്ന ആറ്റുകാല്‍ പൊങ്കാല ഇക്കുറി ഫെബ്രുവരി പതിനാറ്‌ നടത്തുന്നു. യുകെയിലെ മലയാളികള്‍ക്കിടയില്‍ ഇപ്പോള്‍ ഏറെ പ്രിയപ്പെട്ടതാണ്‌ മാനര്‍ പാര്‍ക്കില്‍ നടത്തുന്നു പൊങ്കാല. തിരുവനന്തപുരത്ത്‌ ആറ്റുകാല്‍ ഭഗവതിക്ക്‌ പൊങ്കാലയിടുന്ന അതേ ദിവസം തന്നെയാണ്‌ ലണ്ടനിലും പൊങ്കാല. ഏഴുവര്‍ഷം മുമ്പ്‌ മലയാളി കൗണ്‍സിലറും ചങ്ങനാശേരി സ്വദേശിയുമായ ഓമന ഗംഗാധരന്റെ നേതൃത്വത്തിലാണ്‌ പൊങ്കാല ആരംഭിച്ചത്‌. സ്റ്റീഫന്‍ ടിംസ്‌ എംപി അതിഥിയായി പങ്കെടുത്തിരുന്നു.

മുരുകന്‍ ക്ഷേത്രത്തിലെ തന്ത്രി അടുപ്പില്‍ തീകൊളുത്തും.