Breaking News

Trending right now:
Description
 
Jan 12, 2014

ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ടാബ്‌ലെറ്റ്‌ ടഫ്‌പാഡ്‌ പാനാസോണിക്‌ പുറത്തിറക്കി

image ലോകത്തിലെ ഏറ്റവും കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ടാബ്‌ലെറ്റ്‌ ടഫ്‌പാഡ്‌ എഫ്‌സെഡ്‌- എം 1 പാനാസോണിക്‌ പുറത്തിറക്കി. 7 ഇഞ്ച്‌ വിന്‍ഡോസ്‌ ടാബ്‌ലെറ്റാണിത്‌. ഏറ്റവും പുതിയ ഇന്റെല്‍ കോര്‍ ടിഎംഐ 5 വി-പ്രോ ടിഎം പ്രോസസറാണ്‌ ഈ ടാബ്‌ലെറ്റില്‍. പോക്കറ്റബിള്‍ ടാബ്‌ലെറ്റാണിത്‌. പാനാസോണിക്കിന്റെ ഏറ്റവും അത്യാധുനിമായ സാങ്കേതികവിദ്യയാണ്‌ ടാബ്‌ലെറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്‌. 1 .6 ജിഗാഹെട്‌സ്‌ പ്രോസസറാണുള്ളത്‌. 4 ജിബി റാം മെമ്മറി 8 ജിബിയാക്കി ഉയര്‍ത്താം. 5 എംപി പിന്‍ കാമറയില്‍ എല്‍ഇഡി ഫ്‌ളാഷ്‌ ഉണ്ട്‌. വീഡിയോ കോളിംഗിനായി 2 എംപി വെബ്‌കാം വേറെയും. ബ്ലൂടൂത്ത്‌ 4.0, വൈഫൈ, 3 ജി അല്ലെങ്കില്‍ 4 ജി എല്‍ടിഇ, യുഎസ്‌ബി 3.0, വേണമെങ്കില്‍ സ്‌മാര്‍ട്‌ കാര്‍ഡ്‌ റീഡര്‍, ബാര്‍കോഡ്‌ റീഡര്‍, എന്‍എഫ്‌സി, മാഗ്‌നറ്റിക്‌ സ്‌ട്രിപ്‌ റീഡര്‍, സീരിയല്‍ പോര്‍ട്ട്‌ എന്നിവയുണ്ട്‌. എട്ടു മണിക്കൂര്‍ ചാര്‍ജ്‌ നില്‍ക്കുന്ന ലിഥിയം അയോണ്‍ 3220 എംഎഎച്ച്‌ ബാറ്ററി. 540 ഗ്രാം ഭാരം. ഏറ്റവും ഉന്നത നിലവാരത്തിലുള്ള ടച്ച്‌ സൗകര്യമാണ്‌ സവിശേഷത. ഇതുകൂടാതെ മികച്ച കണക്‌ടിവിറ്റി സൗകര്യം ഇതൊക്കെ ചേര്‍ന്ന്‌ പുതിയ ടാബ്‌ലെറ്റ്‌ ഉപയോക്‌താക്കള്‍ക്കു പുത്തന്‍ അനുഭവമായിരിക്കുമെന്നാണ്‌ കമ്പനിയുടെ അവകാശവാദം