Breaking News

Trending right now:
Description
 
Jan 11, 2014

സീറോ മലബാര്‍ സഭയ്‌ക്ക്‌ ഓസ്‌ട്രേലിയയില്‍ പുതിയ രൂപത

image
മെല്‍ബണ്‍: സീറോ മലബാര്‍ സഭാപാരമ്പര്യവും പവിത്രതയും കാത്തുസൂക്ഷിക്കാന്‍ ഓസ്‌ട്രേലിയയില്‍ സീറോ മലബാര്‍ സഭയ്‌ക്ക്‌ പുതിയ രൂപത. മാര്‍ ബോസ്‌കോ പുത്തൂരിനാണ്‌ മെല്‍ബണ്‍ രൂപതയുടെ ബിഷപ്പ്‌. ഇന്ന്‌ പുതിയ രൂപതാപ്രഖ്യാപനം മെല്‍ബണിലെ സഭാ വിശ്വാസികള്‍ ആഹ്‌ളാദാരവത്തോടെയാണ്‌ സ്വീകരിച്ചത്‌. ദീര്‍ഘനാളായി ഓസ്‌ട്രേലിയയിലെ പ്രവാസി മലയാളികളുടെ സ്വപ്‌നമാണ്‌ രൂപത.
സെന്റ്‌ തോമസ്‌ മൗണ്ടില്‍ സഭാ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയാണ്‌ പ്രഖ്യാപനങ്ങള്‍ നടത്തിയത്‌. ഇന്ത്യക്കു പുറത്തുള്ള രണ്ടമത്തെ രൂപതയാണ്‌ മെല്‍ബണ്‍. ഷിക്കാഗോയാണ്‌ ആദ്യത്തെ രൂപത. കൂരിയ ബിഷപ്പായിരുന്നമാര്‍ ബോസ്‌കോ പുത്തൂരിനെ ന്യൂസിലന്‍ഡ്‌ അപ്പസ്‌തോലിക്‌ വിസിറ്റേറ്ററായും നിയമിച്ചിട്ടുണ്ട്‌.
തൃശൂര്‍ അതിരൂപതയുടെസഹായ മെത്രനായ മാര്‍ റാഫേല്‍ തട്ടിലിന്‌ ഇന്ത്യയിലെ അപ്പസ്‌തോലിക്‌ വിസിറ്റേറ്ററുടെ പദവി കൂടി നല്‌കിയിട്ടുണ്ട്‌. ഇന്ത്യയില്‍ സീറോ മലബാര്‍ സഭയ്‌ക്ക്‌ പുറത്തുള്ള സഭാ വിശ്വാസികളുടെ ആധ്യത്മിക കാര്യങ്ങളുടെ ചുമതലയാണ്‌ ഇദ്ദേഹത്തിനുള്ളത്‌.