Breaking News

Trending right now:
Description
 
Oct 29, 2012

പരുമല തീര്‍ത്ഥയാത്രയ്‌ക്ക്‌ ഗ്ലോബല്‍ മലയാളത്തിന്റെ ആഭിമുഖ്യത്തില്‍ മുളന്തുരുത്തി കരവട്ടെ കുരിശില്‍ പൗരസ്വീകരണം

image പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടം കുടികൊള്ളുന്ന പരുമലയിലേക്ക്‌ തിരുമേനിയുടെ ജന്മനാടായ മുളന്തുരുത്തിയില്‍നിന്നും ഒക്ടോബര്‍ 30-ന്‌ പുറപ്പെടുന്ന പരുമല തീര്‍ത്ഥാടകസംഘത്തിന്‌ ഗ്ലോബല്‍ മലയാളത്തിന്റെയും മുളന്തുരുത്തി മര്‍ച്ചന്റ്‌സ്‌ അസ്സോസിയേഷന്റെയും മുളന്തുരുത്തിയിലെ വിവിധ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ സംഘടനകള്‍, തൊഴിലാളി സംഘടനകള്‍ എന്നിവയുടെയും ആഭിമുഖ്യത്തില്‍ സ്വീകരണം നല്‌കുന്നു. മുളന്തുരുത്തി കരവട്ടെ കുരിശിലാണ്‌ സ്വീകരണം. ഇതാദ്യമായാണ്‌ തീര്‍ത്ഥയാത്രയ്‌ക്ക്‌ ജനകീയ സംഘടനകള്‍ ചേര്‍ന്ന്‌ സ്വീകരണം നല്‌കുന്നത്‌...

ചൊവ്വാഴ്‌ച രാവിലെ 8.30 -ന്‌ നടത്തപ്പെടുന്ന സ്വീകരണയോഗത്തില്‍ മുളന്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പുത്തന്‍വീടനും വിവിധ രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും. ചടങ്ങിലേക്ക്‌ ജാതിമതഭേദമന്യേ എല്ലാവരേയും സ്വാഗതം ചെയ്യുന്നു.

സ്വീകരണ കമ്മിറ്റി ഭാരവാഹികള്‍: പ്രസിഡന്റ്‌ വിനോദ്‌ മത്തായി കൂമുള്ളില്‍ (ഡയറക്ടര്‍, ഗ്ലോബല്‍ മലയാളം), സെക്രട്ടറി ലിജോ കെ. ചാക്കോച്ചന്‍, കണ്‍വീനര്‍ ജിജി കെ. ജോണ്‍