Breaking News

Trending right now:
Description
 
Jan 11, 2014

പശ്ചിമഘട്ടത്തെ ചൊല്ലി സഭയും കോണ്‍ഗ്രസും തമ്മില്‍ പോര്‌; ജയറാംരമേശ്‌ സഭയ്‌ക്കെതിരെ മാനനഷ്ടക്കേസ്‌ നല്‌കും

image
സിറോ മലബാര്‍ സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തിനെതിരെ മാനസഷ്ടക്കേസ്‌ ഫയല്‍ ചെയ്യുമെന്ന്‌ ജയറാം രമേശ്‌. 

പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കുവാന്‍ ജയറാം രമേശ്‌ വിദേശ ഫണ്ട്‌ വാങ്ങിയെന്നും തീവ്രവാദ പരിസ്ഥിതിവാദികളുടെ പണം വാങ്ങിയാണ്‌ പശ്ചിമഘട്ട കര്‍ഷകരെ ഒറ്റുകൊടുത്തതെന്നുമാണ്‌ സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ലൈറ്റി വോയ്‌സില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണം. തനിക്കെതിരെ ഉന്നയിച്ച ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടിസ്വീകരിക്കുമെന്ന്‌ ജയറാം രമേശ്‌ വ്യക്തമാക്കി.

പശ്ചിമഘട്ടസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ആശോക ട്രസ്‌റ്റ്‌ ഫോര്‍ റിസേര്‍ച്ച്‌ ഇന്‍ ഇക്കോളജി എന്ന എന്‍.ജിഒയ്‌ക്ക്‌ വന്‍തോതില്‍ വിദേശ ഫണ്ട്‌ ലഭിച്ചെന്നും ജയറാം രമേശ്‌ അട്രിയുടെ ബോര്‍ഡ്‌ മെമ്പറാണെന്നുമാണ്‌ ലൈറ്റി വോയ്‌സില്‍ പറയുന്നത്‌
025ATREE1 
സാധാരണ താന്‍ ഇത്തരം ആരോപണങ്ങളോട്‌ പ്രതികരിക്കാറില്ലെങ്കിലും തികച്ചും അടിസ്ഥാനരഹിതമായ ആരോപണമായതിനാലാണ്‌ പ്രതികരിക്കരണവുമായി നേരിട്ട്‌ രംഗത്തുവന്നിരിക്കുന്നതെന്നും ജയറാം രമേശ്‌ കൂട്ടിച്ചേര്‍ത്തു.

കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ അപര്യാപ്‌തമെന്നും ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടാണ്‌ പശ്ചിമഘട്ടസംരക്ഷണത്തിന്‌ പര്യാപ്‌തമെന്നും രമേശ്‌ ഇന്ന്‌ മാധ്യമ സമ്മേളനത്തില്‍ വ്യക്തമാക്കി.