Breaking News

Trending right now:
Description
 
Oct 29, 2012

നഴ്‌സസ്‌ സമരം: നഴ്‌സുമാര്‍ കളക്ടറേറ്റിലേക്ക്‌ മാര്‍ച്ച്‌ നടത്തി

image കണ്ണൂര്‍ ജില്ലയിലെ നാലു സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍ നടത്തിവരുന്ന സമരം എട്ടാം ദിവസത്തിലേക്ക്‌ കടന്നു. ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനേത്തുടര്‍ന്ന്‌ ഇന്ന്‌ 11 മണിക്ക്‌ ഐഎന്‍എ യുടെ നേതൃത്വത്തില്‍ നഴ്‌സുമാരും അവരുടെ മാതാപിതാക്കളും കളക്ടറേറ്റിലേക്ക്‌ മാര്‍ച്ച്‌ നടത്തി. ഇന്നലെ വി ടി ബല്‍റാം എംഎല്‍എ, ജില്ലാ സെക്രട്ടറി ഷാജര്‍ എന്നിവര്‍ കൊയ്‌ലി ആശുപത്രിക്കുമുമ്പിലെ സമരപന്തല്‍ സന്ദര്‍ശിച്ചിരുന്നു.