Breaking News

Trending right now:
Description
 
Jan 11, 2014

വായ്‌ക്കോട്ടയിട്ടു; യുവാവിന്റെ ശ്വാസകോശം തകര്‍ന്നു

image വായിക്കോട്ടയിടുന്നവര്‍ ശ്രദ്ധിക്കുക, നിങ്ങളുടെ ശ്വാസ കോശം കീറിപ്പോകാന്‍ സാധ്യതയുണ്ട്‌. സംഗതി സത്യമാണെന്ന്‌ ബെയ്‌ജിംഗില്‍ നിന്നുള്ള വാര്‍ത്ത ശരിവെക്കുന്നു. ചൈനയിലെ ഹുബെയ്‌ പ്രവിശ്യയില്‍ വുഹാനിലാണ്‌ സംഭവം. വുഹ സ്വദേശിയായ കുയു എന്ന യുവാവിന്റെ ശ്വാസകോശമാണ്‌ ശക്തമായ വായിക്കോട്ടയില്‍ തകര്‍ന്നുപോയത്‌. രാവിലെ കിടക്കയില്‍ നിന്ന്‌ എഴുന്നേറ്റപ്പോഴാണ്‌ 26 കാരനായ കുയു വായിക്കോട്ട ഇട്ടത്‌. ഉടനെ മാറത്ത്‌ വലിയ വേദന അനുഭവപ്പെട്ടെങ്കിലും കാര്യമാക്കിയില്ല. വേദന സഹിക്കാനാവാതെ വന്നപ്പോള്‍ ഇയാള്‍ ആശുപത്രിയില്‍ അഭയം തേടി. പിന്നീട്‌ നടന്ന പരിശോധനയിലാണ്‌ ശ്വാസകോശത്തില്‍ തുളവീണതായി മനസിലാക്കാന്‍ കഴിഞ്ഞത്‌. ഉടന്‍ തന്നെ കുയുവിനെ ശസ്‌ത്രക്രിയക്ക്‌ വിധേയനാക്കുകയും ചെയ്‌തു. മെലിഞ്ഞ്‌ നീളം കൂടിയ യുവാക്കള്‍ക്ക്‌ ഇത്തരത്തില്‍ അപൂര്‍വ്വമായി സംഭവിക്കാമെന്ന്‌ ഡോക്‌ടര്‍മാര്‍ പറയുന്നു.