Breaking News

Trending right now:
Description
 
Jan 11, 2014

മിസ്‌ ഇന്ത്യ ഒഡീഷനിലേക്ക്‌ മൂന്നു മലയാളി സുന്ദരികള്‍

image എഫ്‌ബിബി ഫെമിന മിസ്‌ ഇന്ത്യ 2014 സിറ്റി ഒഡീഷന്‍ കൊച്ചിയില്‍ അരങ്ങേറി. കൊച്ചിയില്‍നിന്നു ശ്രുതി നായര്‍(22,) ഹെന്ന മരിയ കെന്നഡി, (20) അലീന കാതറിന്‍ ആമണ്‍ (23) എന്നിവര്‍ ബാംഗളൂര്‍ റീജണല്‍ ഒഡീഷനിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചി സിറ്റി ഒഡീഷനു വന്‍ പ്രതികരണമാണു മലയാളി യുവസുന്ദരിമാരില്‍നിന്നു ലഭിച്ചത്‌. മിസ്‌ ഇന്ത്യ കിരീടസ്വപ്‌നവുമായി അറുപതിലേറെ യുവതികളാണ്‌ എത്തിയത്‌. 14 നഗരങ്ങളിലെ ഒഡീഷനില്‍നിന്നു തെരഞ്ഞെടുക്കപ്പെടുന്നവര്‍ മൂന്നു റീജണല്‍ ഒഡീഷനില്‍ മത്സരിക്കും. മുംബൈയില്‍ നടക്കുന്ന ഫൈനല്‍ റൗണ്ടിനു മുമ്പ്‌ രണ്ടു സിറ്റി പേജന്റുകളും ഉണ്ട്‌.