Breaking News

Trending right now:
Description
 
Jan 10, 2014

ക്രാഫ്‌റ്റ്‌ സമരം ടി. എന്‍ പ്രതാപന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള സമവായ ശ്രമങ്ങള്‍ തുടരുന്നു

image


എഴുപതു ദിവസം നീണ്ട ക്രാഫ്‌റ്റ്‌ സമരത്തില്‍ കൊടുങ്ങല്ലൂര്‍ എംഎല്‍എ അവസാനം ഇടപ്പെട്ടു. ഇന്ന്‌ വൈകുന്നേരം ടി.എന്‍ പ്രതാപന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സമവായ ശ്രമങ്ങള്‍ നാളെയും തുടരും.

ഇന്ന്‌ നടന്ന ചര്‍ച്ചയുടെ തീരുമാനങ്ങളില്‍ ക്രാഫ്‌റ്റ്‌ മാനേജ്‌മന്റ്‌ എം.ഡി ഡോക്ടര്‍ അഷറഫിന്റെ സമ്മതു കൂടി ആവശ്യമുള്ളതിനാല്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തി തീരുമാനം സമര സമിതിയെയും യു.എന്‍എയെയും അറിയിക്കാമെന്നു പ്രതാപന്‍ എം.എല്‍എയുടെ ഉറപ്പില്‍ നാളെ നടത്താനിരുന്ന സമര സഹായ കണ്‍വെന്‍ഷന്‍ മാറ്റിവച്ചു. തീരുമാനം ഉണ്ടാകാത്ത പക്ഷം തിങ്കളാഴ്‌ചക്കു ശേഷം കണ്‍വന്‍ഷന്‍ നടത്തുമെന്ന്‌ യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ ജാസ്‌മിന്‍ ഷാ പത്രക്കുറിപ്പില്‍ അറിയിച്ചു. എംഎല്‍.എയുടെയും സമര സഹായ സമിതിയുടെയും ആഭ്യര്‍ത്ഥന മാനിച്ചാണ്‌ സമരം മാറ്റിവച്ചതെന്ന്‌ ജാസ്‌മിന്‍ ഷാ വ്യക്തമാക്കി.