Breaking News

Trending right now:
Description
 
Jan 10, 2014

റിട്ടേണ്‍ ഓട്ടോയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവതിയുടെ നില ഗുരുതരമായി തുടരുന്നു, തെളിവെടുപ്പ്‌ മാറ്റിവച്ചു

image കോട്ടയം: ഒാട്ടോക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവതിയുടെ നില ഇന്നലെ വീണ്ടും ഗുരുതരമായി. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ യുവതിയെ കോട്ടയം മെഡിക്കല്‍ കോളേജ്‌ ഐസിയുവിലേക്ക്‌ മാറ്റുകയായിരുന്നു. യുവതിയുടെ മസ്‌തിഷകത്തിന്‌ നീര്‍വീക്കം ഉണ്ടെന്ന്‌ ബന്ധുക്കള്‍ അറിയിച്ചു. ഇന്നലെ പ്രതിയെ തെളിവെടുപ്പിനായി കോട്ടയം മെഡിക്കല്‍ കോളെജില്‍ എത്തിക്കുമെന്നറിഞ്ഞപ്പോള്‍ യുവതി പരിഭ്രാന്തിയില്‍ ആയതോടെ
ആരോഗ്യനില മോശമായത്‌. "തന്നെ അയാള്‍ കൊല്ലമെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു യുവതി മാനസികാസ്വാസ്ഥ്യം കാണിച്ചു തുടങ്ങിയിരുന്നു". മൂന്നു പെണ്‍കുട്ടികളില്‍ ഏറ്റവും ധൈര്യമുള്ള ചേച്ചിക്കു തന്നെ ഈ ദുരന്തം എത്തിയതിന്റെ സങ്കടത്തിലാണ്‌ ഏറ്റവും ഇളയ സഹോദരി.

കഴിഞ്ഞ ശനിയാഴ്‌ച വൈകുന്നേരം ഓഫീസില്‍ നിന്ന്‌ കുട്ടിക്കാനത്തേക്ക്‌ റിട്ടേണ്‍ വിളിച്ചതിനെ തുടര്‍ന്നാണ്‌ യുവതി ഓട്ടോയില്‍ കയറിയത്‌. എന്നാല്‍ കുട്ടിക്കാനത്ത്‌ എത്തിയ യുവാവ്‌ ഓട്ടോ നിറുത്താതെ പോയതിനെ തുടര്‍ന്ന്‌ യുവതി ഇയാളെ കയ്യിലിരുന്ന ബാഗ്‌ കൊണ്ട്‌ തലയ്‌്‌ക്ക്‌ അടിക്കുകയും ബഹളം ഉണ്ടാക്കുകയും ചെയ്‌തു.
നിന്നെ ഇപ്പോള്‍ ശരിയാക്കി തരാമെന്നു ഭീഷണിപ്പെടുത്തി ഓട്ടോ ആളൊഴിഞ്ഞ ഭാഗത്തേക്ക്‌ വിട്ടുവെന്ന്‌ യുവതി വീട്ടുകാരോട്‌ പറഞ്ഞത്‌. അതിനിടയില്‍ യുവതിയുടെ കയ്യില്‍ കയറി പിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവതി വണ്ടിയില്‍ നിന്ന്‌ തെറിച്ചു റോഡിലേക്ക്‌ വീഴുകയായിരുന്നുവെന്നും യുവതിയുടെ സഹോദരി ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞു. അപകടം നടന്നതിനെ ത ഓട്ടോക്കാരന്‍ സംഭവസ്ഥലത്തു നിന്നു രക്ഷപ്പെട്ടു. അതുവഴി എത്തിയ കാറുകാര്‍ യുവതിയെ പീരുമേട്‌ താലൂക്ക്‌ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നീട്‌ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റുകയായിരുന്നു.

ബന്ധുവായ ഒരു സ്‌ത്രീയെ അപമാനിച്ചതിനു കേസിനു പോലീസ്‌ സ്‌റ്റേഷനില്‍ ഹാജരായി മടങ്ങുകയായിരുന്നു പീരുമേട്‌ പള്ളിക്കുന്ന്‌ സ്വദേശിയായ അനീഷ്‌ എന്ന ഈ ഓട്ടോക്കാരന്‍. ഇയാള്‍ ഒരു വിദേശ വനിതയെ ആക്രമിച്ച കേസിലും പ്രതിയാണ്‌. ഈ കേസുകളൊക്കെ ഒത്തു തീര്‍പ്പായതിനാലാണ്‌ ഇയാള്‍ ഇത്തരം അതിക്രമങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നത്‌.

യുവതിയെ ആക്രമിച്ച ഓട്ടോക്കാരനെതിരെ തട്ടിക്കൊണ്ടുപോകലിന്‌ മാത്രമായിരുന്നു പോലീസ്‌ കേസ്‌ ചാര്‍ജ്‌ ചെയ്‌തത്‌. സംഭവം വിവാദമായതോടെയാണ്‌ ഇയാളെ അറസ്‌റ്റ്‌ ചെയ്യാന്‍ പോലീസ്‌ തയാറായതെന്നും പറയപ്പെടുന്നു.
പതിനൊന്നു വയസുകാരിയായ മകളും ഈ യുവതിക്കുണ്ട്‌. തികച്ചും നിര്‍ധന കുടുംബമായ ഇവരുടെ ചികിത്സ ചിലവ്‌ സര്‍ക്കാര്‍ ഏറ്റെടുക്കാമെന്ന്‌ മുഖ്യമന്ത്രി ഉറപ്പു നല്‌കിയിട്ടുണ്ടെന്ന്‌ വീട്ടുകാര്‍ അറിയിച്ചു. ആശാരി പണിക്കാരനായ ഭര്‍ത്താവ്‌ തടി വീണു പരുക്കേറ്റ ചികിത്സയില്‍ കഴിയവേയാണ്‌ മറ്റൊരു ദുരന്തം ഇവരെ തേടിയെത്തിയത്‌.
സ്ഥിരം മദ്യപാനിയും ലഹരി വസ്‌തുകള്‍ ഉപയോഗിക്കുന്നയാളാണ്‌ ഇയാളെന്ന്‌ പരിചയക്കാര്‍ വ്യക്തമാക്കുന്നത്‌. ഇത്തരക്കാരുടെ ഓട്ടോ ലൈസന്‍സ്‌ റദ്ദാക്കാന്‍ നടപടി സ്വീകരിക്കണം. അതിനുള്ള നിയമം നടപ്പിലാക്കേണ്ടത്‌ അത്യാവശ്യമാണ്‌. പല സ്ഥലങ്ങളിലും ഒട്ടോകളില്‍ സ്‌ത്രീകള്‍ക്ക്‌ തനിച്ച്‌ യാത്രചെയ്യേണ്ടു വരും. ആസാഹചര്യത്തില്‍ ഇത്തരക്കാരുടെ ഓട്ടോ ലൈസന്‍സ്‌ പൂര്‍ണമായി നിരോധിക്കണം.

കഴിഞ്ഞ വര്‍ഷം കൊട്ടിഘോഷിച്ചു നടന്ന നിര്‍ഭയ പദ്ധതി കടലാസു പദ്ധതിയായി നിലകൊള്ളുമ്പോഴാണ്‌ സ്‌ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ കൂടി വരുന്നത്‌.