Breaking News

Trending right now:
Description
 
Oct 29, 2012

മരണ സംസ്‌കാരത്തിനെതിരെ മനുഷ്യര്‍ ഉണരണം; ബിഷപ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍

image കൊച്ചി: മനുഷ്യജീവന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്‌ക്കും വെല്ലുവിളികള്‍ ഉയര്‍ത്തി മരണ സംസ്‌കാരം സമൂഹത്തില്‍ സജീവമാകുമ്പോള്‍ കത്തോലിക്കാസഭയ്‌ക്കും പ്രോ ലൈഫ്‌ പ്രവര്‍ത്തകര്‍ക്കും മൗനം പാലിക്കാനാവില്ലെന്നു കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. പാലാരിവട്ടം പിഒസിയില്‍ നടന്ന പ്രോ -ലൈഫ്‌ സമിതിയുടെ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുന്ന ക്രൂരമായ പ്രവണത വര്‍ധിച്ചുവരുന്നു. ജീവിത നൈരാശ്യംമൂലം ജീവനൊടുക്കുന്നവരും വര്‍ധിക്കുന്നു. മനുഷ്യജീവന്റെ പ്രാധാന്യം മനസിലാക്കാതെ ജനനനിയന്ത്രണം നടത്തുന്നവരും ഉദരത്തില്‍ രൂപംകൊണ്ട മനുഷ്യജീവനെ യാതൊരു കുറ്റബോധവുമില്ലാതെ ഭ്രൂണഹത്യയിലൂടെ നശിപ്പിക്കുന്നവരും മനുഷ്യരോടും പ്രകൃതിയോടും പ്രതിബദ്ധതയോ നീതിബോധമോ ദൈവാശ്രയമോ ഇല്ലാതെ ആസക്തിയോടെ പ്രകൃതിയെ ചൂഷണം ചെയ്യുന്നവരുമൊക്കെ സമൂഹത്തില്‍ വര്‍ധിച്ചുവരുന്നതായും ബിഷപ്‌ ചൂണ്ടിക്കാട്ടി.