Breaking News

Trending right now:
Description
 
Jan 09, 2014

കൊടുങ്ങല്ലൂര്‍ ക്രാഫ്‌റ്റിലെ യുഎന്‍എ സമരം 66-ാം ദിവസത്തിലേയ്‌ക്ക്‌; സമരക്കാര്‍ക്കതിരേ കേരള പ്രൈവറ്റ്‌ ഹോസ്‌പിറ്റല്‍ അസോസിയേഷന്‍

image കൊടുങ്ങല്ലൂര്‍: ക്രാഫ്‌റ്റ്‌ ആശുപത്രിയില്‍ രണ്ടു നഴ്‌സുമാരെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ നടത്തിവരുന്ന സമരം 65 ദിവസം പിന്നിട്ടു. ഇതിനിടെ സമരത്തിന്റെ പേരില്‍ ആശുപത്രിയ്‌ക്കെതിരേ നടത്തുന്ന കുപ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന്‌ കേരള പ്രൈവറ്റ്‌ ഹോസ്‌പിറ്റല്‍ അസോസിയേഷന്‍ ഭാരവാഹികള്‍. ആശുപത്രിയ്‌ക്കെതിരേ മാത്രമല്ല ഡോക്ടര്‍മാരെയും മാനേജ്‌മെന്റിനെയും വരെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണെന്ന്‌ ഭാരവാഹികള്‍ ആരോപിച്ചു. പരീക്ഷയെഴുതാന്‍ പോലും തയാറാകാതെ ദുര്‍വാശി കാണിക്കുന്ന നഴ്‌സുമാരെ തിരിച്ചെടുക്കണമെന്ന സമരസമിതി ആവശ്യം അംഗീകരിക്കാനാവില്ലെന്നും ഇവരെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചാല്‍ അവരെ വിശ്വാസത്തിലെടുക്കാനാവില്ലെന്നും പോസ്‌പിറ്റല്‍ മാനേജ്‌മെന്റിന്‌ വ്യക്തമാക്കി.


സമരത്തിന്റെ പേരില്‍ ആശുപത്രികളില്‍ ഉണ്ടാകുന്ന അച്ചടക്കരാഹിത്യം രോഗികളെയും അവരുടെ ബന്ധുക്കളെയും പ്രതികൂലമായി ബാധിക്കുകയാണെന്നും ദുരന്തങ്ങള്‍ക്ക്‌ ഇരയാകുന്നത്‌ രോഗികളാണെന്നും ഭാരവാഹികള്‍ പറഞ്ഞു.