Breaking News

Trending right now:
Description
 
Jan 09, 2014

അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന രാജീവ് ജോസഫിന് പ്രവാസി മലയാളി ഫെഡറേഷന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

Mathew Moolacheril
image ന്യൂഡല്‍ഹി: വിദേശ ഇന്ത്യാക്കാരുടെ വോട്ടവകാശം 'ഓണ്‍ലൈൻ / പോസ്റ്റൽ വഴി നടത്തുവാനുള്ള സംവിധാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗ്ലോബൽ ഇന്ത്യൻ പ്രസിഡന്റ് രാജീവ് ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പ്രവാസി മലയാളി ഫെഡറേഷന്‍ ഐക്യദാര്‍ഢ്യം അറിയിച്ചു. പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട് ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ നിരാഹാര സമര പന്തലിലെത്തിയാണ് പിന്തുണ അറിയിച്ചത്. പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയതായിരുന്നു ഡോ. കാനാട്ട്.