Breaking News

Trending right now:
Description
 
Jan 09, 2014

പ്രാര്‍ത്ഥിക്കാനുണ്ട്‌ ഒരുനൂറ്‌ കാര്യങ്ങള്‍

Anil Warrier
image വിശ്വാസം അതിന്റെ വൈവിധ്യം കൊണ്ട്‌ അലങ്കരിക്കപ്പെട്ടിരിക്കുകയാണ്‌ നമ്മുടെ ഭാരതത്തില്‍. വൈവിധ്യമാര്‍ന്ന വിശ്വാസമാര്‍ഗങ്ങളും രീതികളും അനുഷ്‌ഠാനങ്ങളും നമ്മുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നു. പോണ്ടിച്ചേരിയിലെ ഗണപതി കോവിലില്‍ കുട്ടിയാനയുടെ അനുഗ്രഹം വാങ്ങുന്ന ഭക്തയാണ്‌ ചിത്രത്തില്‍. ഗണപതി ഭഗവാന്റെ രൂപമായ ആനയുടെ അനുഗ്രഹത്തിന്റെ നിര്‍വൃതി നേടാന്‍ ഒട്ടേറെ ഭക്തര്‍ ഇവിടെയെത്തുന്നു. തിരികെ ഭക്തര്‍ നല്‌കുന്ന ഒരു പഴംനുറുക്കില്‍ അല്ലെങ്കില്‍ ഒരു ശര്‍ക്കരത്തുണ്ടില്‍ ആനയ്‌ക്കും ത്‌ൃപ്‌തിയാണ്‌.




ഫോര്‍ട്ട്‌കൊച്ചിയിലെ പള്ളിയില്‍ മുട്ടുകുത്തി പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുന്ന ഗാനഗന്ധര്‍വന്‍ യേശുദാസ്‌. എല്ലാവര്‍ഷവും ഫോര്‍ട്ട്‌കൊച്ചിയിലെ യൗസേപ്പിതാവിന്റെ കപ്പേളയില്‍ പ്രാര്‍ത്ഥിക്കാനെത്തുന്ന പതിവുണ്ട്‌ യേശുദാസിന്‌.