Breaking News

Trending right now:
Description
 
Jan 09, 2014

നാലുമലയാളികള്‍ക്ക്‌ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം

image വിദേശത്ത്‌ വ്യവസായ, സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരും മലയാളികളുമായ വര്‍ഗീസ്‌ കുര്യന്‍ (ബഹ്‌റൈന്‍), ഡോ. ഷംസീര്‍ വയലില്‍ (അബുദാബി), ഡോ. പാര്‍ഥസാരഥി പിള്ള (വാഷിംഗ്‌ടണ്‍), ശിഹാബ്‌ കൊട്ടുകാട്‌ (റിയാദ്‌) എന്നിവര്‍ ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരത്തിന്‌ അര്‍ഹരായി. ഇവരടക്കം 14 പ്രമുഖ പ്രവാസികള്‍ക്ക്‌ പ്രവാസി സമ്മാന്‍ രാഷ്‌ട്രപതി പ്രണാബ്‌ മുഖര്‍ജി ഇന്നു ഡല്‍ഹിയില്‍ പ്രവാസി ഭാരതീയ ദിവസ്‌ സമാപന സമ്മേളനത്തില്‍ സമ്മാനിക്കും. പ്രവാസി സമ്മാന്‍ പുരസ്‌കാര ജേതാവും ലുലു ഗ്രൂപ്പ്‌ മേധാവിയും വ്യവസായ പ്രമുഖനുമായ പത്മശ്രീ എം.എ. യൂസഫലിയുടെ മകളുടെ ഭര്‍ത്താവുകൂടിയാണ്‌ എല്‍എല്‍എച്ച്‌ വ്യവസായ ഗ്രൂപ്പിന്റെ മാനേജിംഗ്‌ ഡയറക്ടര്‍കൂടിയായ ഡോ. ഷംസീര്‍. ആദ്യമായാണ്‌ ഒരു കുടുംബത്തിലെ രണ്ടു പേര്‍ പ്രവാസി സമ്മാന്‍ നേടുന്നത്‌. ഇതോടൊപ്പം, ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമാണു നാലു മലയാളികള്‍ ഒരുമിച്ചു പ്രവാസി സമ്മാന്‍ അവാര്‍ഡിന്‌ അര്‍ഹരാകുന്നതെന്ന പ്രത്യേകതയും ഈ വര്‍ഷമുണ്ട്‌. ഉപരാഷ്‌ട്രപതി ഡോ. ഹമീദ്‌ അന്‍സാരി അധ്യക്ഷനായ സമിതിയാണു പ്രവാസി സമ്മാന്‍ ജേതാക്കളെ തെരഞ്ഞെടുത്തതെന്നു പ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞു. പ്രവാസികാര്യ മന്ത്രിക്കു പുറമേ ഡോ. കരണ്‍ സിംഗ്‌ എംപി, അമേരിക്കയിലെ മുന്‍ സ്ഥാനപതി റൊണല്‍ സെന്‍, പ്രമുഖ പത്രപ്രവര്‍ത്തകന്‍ രാജ്‌ ചെങ്കപ്പ, വിദേശകാര്യ, ആഭ്യന്തര സെക്രട്ടറിമാര്‍ എന്നിവരാണ്‌ അവാര്‍ഡ്‌ നിര്‍ണയ സമിതിയിലെ അംഗങ്ങള്‍. രാഷ്‌ട്രപതി അംഗീകരിച്ച ശേഷം ഇന്നാകും ജേതാക്കളെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയെന്നും മന്ത്രി പറഞ്ഞു.