Breaking News

Trending right now:
Description
 
Jan 08, 2014

സൗദിയില്‍ വിദേശികള്‍ക്കു ജോലി എട്ടു വര്‍ഷത്തേയ്‌ക്കു മാത്രം, പോയിന്റുകളുടെ അടിസ്ഥാനത്തില്‍ ഒഴിവാക്കിയേക്കും

image റിയാദ്‌: സ്വദേശികള്‍ക്ക്‌ ജോലി ഉറപ്പാക്കാനായി വിദേശ തൊഴിലാളികളെ നിര്‍ബന്ധമായും 8 വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചയയ്‌ക്കാനും കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന്‌ വിലക്ക്‌ ഏര്‍പ്പെടുത്താനും സൗദിയിലേയ്‌ക്ക്‌ പ്രവേശനം അനുവദിക്കുന്നതിന്‌ കൂടുതല്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനും സൗദി ഗവണ്‍മെന്‍്‌റ്‌ തീരുമാനിച്ചു.

പോയിന്റ്‌ സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്‌. 4000 സൗദി റിയാല്‍ ലഭിക്കുന്ന തൊഴിലാളിക്ക്‌ 1 പോയിന്റ്‌, 2000 സൗദി റിയാലിന്‌ അര പോയിന്റ്‌, 6000 സൗദി റിയാലിന്‌ 1.5 പോയിന്റ്‌, 8000 സൗദി റിയാലിന്‌ 2 പോയിന്റ്‌ എന്ന പ്രകാരമാണ്‌ പോയിന്റ്‌ അനുവദിക്കുക. കുറഞ്ഞ ശമ്പളത്തില്‍ ജോലി നോക്കുന്നവര്‍ അധികകാലം സൗദിയില്‍ നില്‍ക്കുന്നത്‌ പ്രോത്സാഹിപ്പിക്കേണ്ടെന്നതാണ്‌ പുതിയ തീരുനമാനം. എന്നാല്‍, സൗദി അറേബ്യ അംഗീകരിച്ച ബിരുദവും യോഗ്യതയുമുള്ളവര്‍ക്ക്‌ പോയിന്റ്‌ സംവിധാനം ബാധകമാകില്ല.