Breaking News

Trending right now:
Description
 
Jan 08, 2014

കനറ എച്ച്‌എസ്‌ബിസി ഒബിസി ലൈഫ്‌ ഇന്‍ഷുറന്‍സില്‍ നിന്നും സ്‌മാര്‍ട്ട്‌ സ്റ്റേജ്‌ മണിബാക്ക്‌ പ്ലാന്‍

image

കനറ എച്ച്‌എസ്‌ബിസി ഓറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്‌സ്‌ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനി ആദ്യ മണിബാക്ക്‌ പദ്ധതി വിപണിയിലെത്തിച്ചു. 15 വര്‍ഷ കാലാവധിയുള്ള സ്‌മാര്‍ട്ട്‌ സ്റ്റേജ്‌ മണിബാക്ക്‌ പദ്ധതിക്ക്‌ 11 വര്‍ഷം മാത്രം പ്രീമിയം അടച്ചാല്‍ മതി.

'

ഇന്‍ഷൂറന്‍സ്‌ തുകയുടെ 15 ശതമാനം വീതം പോളിസിയുടെ 4, 8, 12 വര്‍ഷങ്ങളില്‍ മണിബാക്കായി ലഭിക്കും. പോളിസി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഇന്‍ഷൂറന്‍സ്‌ തുകയുടെ 55 ശതമാനവും 15 വര്‍ഷത്തെ വാര്‍ഷിക ബോണസും ലഭിക്കും. കൂടാതെ പോളിസിയുടെ 15 വര്‍ഷക്കാലവും പൂര്‍ണ്ണമായ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ സംരക്ഷണവും ഉണ്ടാവും. 8 മുതല്‍ 55 വയസുവരെ പ്രായമുള്ളവര്‍ക്ക്‌ സ്‌മാര്‍ട്ട്‌ സ്റ്റേജ്‌ മണിബാക്ക്‌ പദ്ധതിയില്‍ അംഗങ്ങളാവാം. കുറഞ്ഞ ഇന്‍ഷുറന്‍സ്‌ തുക ഒരു ലക്ഷം.