Breaking News

Trending right now:
Description
 
Jan 08, 2014

ജാനറ്റ്‌ യെല്ലെന്‍ യുഎസ്‌ ഫെഡറല്‍ റിസര്‍വ്‌ ചെയര്‍പേഴ്‌സണ്‍

image അമേരിക്കയുടെ റിസര്‍വ്‌ ബാങ്ക്‌ എന്നു വിശേഷിപ്പിക്കുന്ന ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍പേഴ്‌സണായി ജാനറ്റ്‌ യെല്ലെന്‍ നിയമിതയാകും. ജാനറ്റിന്റെ നിയമനത്തിന്‌ യുഎസ്‌ സെനറ്റ്‌ അംഗീകാരം നല്‍കി. ലോകത്തിലെ ഏറ്റവും ശക്‌തമായ കേന്ദ്ര ബാങ്കിന്റെ 100 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു വനിത തലപ്പത്ത്‌ എത്തുന്നത്‌. ഇപ്പോള്‍ ഫെഡിന്റെ ഉപാധ്യക്ഷയാണ്‌. സാമ്പത്തികമാന്ദ്യത്തില്‍പ്പെട്ട അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനു ജാനറ്റിന്റെ സംഭാവന വളരെ നിര്‍ണായകമായിരുന്നു. ഇപ്പോഴത്തെ ചെയര്‍മാന്‍ ബെന്‍ ബെര്‍ണാങ്കിയുടെ സേവന കാലാവധി ഈമാസം 31ന്‌ തീരുകയാണ്‌. നാലുവര്‍ഷമാണ്‌ സാധാരണ കാലാവധി. എന്നാല്‍ ബെര്‍ണാങ്കിയ്‌ക്ക്‌ എട്ടുവര്‍ഷം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ജാനറ്റിന്‌ അനുകൂലമായി സെനറ്റില്‍ 26 നെതിരേ 56 വോട്ടു ലഭിച്ചു. ശക്‌തമായ ശീതത്തെത്തുടര്‍ന്ന്‌ സെനറ്റില്‍ ഒട്ടേറെപ്പേര്‍ ഹാജരായില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 11 പേര്‍ ജാനറ്റിനെ പിന്തുണച്ചു. അമേരിക്കയുടെ ഏറ്റവും ആദരണീയായ സാമ്പത്തികവിദഗ്‌ധ എന്നാണ്‌ ജാനറ്റ്‌ യെല്ലെനെ പ്രസിഡന്റ്‌ ബറാക്‌ ഒബാമ വിശേഷിപ്പിച്ചത്‌.