Breaking News

Trending right now:
Description
 
Oct 29, 2012

ഹൗസ്‌ ബോട്ടിന്‌ തീപിടിച്ചു, 23 പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

image കുട്ടനാട്ടിലെ ചേന്നങ്കരിക്കു സമീപം ഇന്നലെ വൈകുന്നേരം ഓടിക്കൊണ്ടിരുന്ന ഹൗസ്‌ബോട്ടിന്‌ തീപിടിച്ചു. എന്‍ജിനില്‍നിന്നാണ്‌ തീപടര്‍ന്നതെന്നു കരുതുന്നു. ബോട്ട്‌ അപ്പാടെ കത്തിനശിച്ച്‌ പമ്പയാറ്റില്‍ താഴ്‌ന്നു. ആലുവയില്‍നിന്ന്‌ വിനോദസഞ്ചാരത്തിനെത്തി 23 പേരാണ്‌ വെല്‍ക്കം ക്രൂയിസ്‌ എന്ന ഹൗസ്‌ബോട്ടില്‍ ഉണ്ടായിരുന്നത്‌. തീ കണ്ടയുടന്‍ കരയ്‌ക്കടുപ്പിച്ചതിനാല്‍ യാത്രക്കാരെ പരുക്കുകളില്ലാതെ രക്ഷപ്പെടുത്താനായി. വള്ളക്കാരും നാട്ടുകാരും വിനോദസഞ്ചാരികളെ സഹായിക്കാനായെത്തി. ആലപ്പുഴയില്‍നിന്ന്‌ ഫയര്‍എന്‍ജിനും ഫയര്‍ഫോഴ്‌സിന്റെ സ്‌പീഡ്ഡ്‌ ബോട്ടും സ്ഥലത്തെത്തിയാണ്‌ തീ അണച്ചത്‌.