Breaking News

Trending right now:
Description
 
Jan 07, 2014

ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ ആവശ്യക്കാര്‍ കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ക്ക്‌

image
2013 ല്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ നടത്തിയവര്‍ ഏറ്റവുമധികം തിരഞ്ഞെത്‌ മൊബൈല്‍ ഫോണുകള്‍ക്കുവേണ്ടി. വസ്‌ത്രങ്ങള്‍, കംപ്യൂട്ടറുകളും ടാബ്‌ലെറ്റുകളും, ഹോം ആന്റ്‌ കിച്ചന്‍, പുസ്‌തകങ്ങള്‍ എന്നിവയാണ്‌ തൊട്ടുപിന്നില്‍. ജംഗ്ലീഡോട്ട്‌കോമിന്റെ 2013 ലെ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ സെര്‍ച്ച്‌ ട്രെന്‍ഡ്‌സ്‌ റിപ്പോര്‍ട്ടാണ്‌ ഈ വിവരങ്ങള്‍ പുറത്തുവിട്ടത്‌.
മൊബൈല്‍ ഫോണ്‍ തേടിയവരില്‍ 28.60 ശതമാനം പേരും അന്വേഷിച്ചത്‌ സാംസങ്‌ ഫോണാണ്‌. 18.61 ശതമാനം പേര്‍ മൈക്രോമാക്‌സും 9.99 ശതമാനം പേര്‍ സോണിയും 9.91 ശതമാനം പേര്‍ നോക്കിയയും 5.14 ശതമാനം പേര്‍ ആപ്പിള്‍ ഫോണുകള്‍ക്കായും തിരച്ചില്‍ നടത്തി.
അമീഷ്‌ ത്രിപാഠിയുടെ ദ ഓത്ത്‌ ഓഫ്‌ ദ വായുപുത്രാസ്‌, ഡാന്‍ ബ്രൗണിന്റെ ഇന്‍ഫെര്‍നോ, അമീഷ്‌ ത്രിപാഠിയുടെ തന്നെ ദ ഇമ്മോര്‍ട്ടല്‍സ്‌ ഓഫ്‌ മെലൂഹ എന്നിവയാണ്‌ 2013-ല്‍ ഏറ്റവുമധികം അന്വേഷണം ലഭിച്ച പുസ്‌തകങ്ങള്‍. ബുക്കര്‍ പ്രൈസിനുവേണ്ടിയുള്ള നോമിനേഷന്‍ ലഭിച്ചതോടെ ജുംബ ലാഹിരിയുടെ ദ ലോലാന്‍ഡ്‌, നോവയലറ്റ്‌ ബുലാവായോയുടെ വി നീഡ്‌ ന്യൂ നെയിംസ്‌, റൂത്ത്‌ ഒസേകിയുടെ എ ടെയ്‌ല്‍ ഫോര്‍ ടൈം ബീയിംങ്‌ എന്നീ പുസ്‌തകങ്ങളും അന്വേഷണങ്ങളില്‍ മുന്‍നിരയിലെത്തി.