Breaking News

Trending right now:
Description
 
Jan 07, 2014

ബ്ലാക്ക്‌ബെറിയുടെ ന്യൂഇയര്‍ ഓഫര്‍

image

പ്രമുഖ സ്‌മാര്‍ട്ട്‌ ഫോണ്‍ നിര്‍മ്മാതാക്കളായ ബ്ലാക്ക്‌ബെറിയുടെ ക്യു5 സ്‌മാര്‍ട്ട്‌ ഫോണ്‍ പുതുവര്‍ഷ ഓഫറിന്റെ ഭാഗമായി 19,990 രൂപയ്‌ക്ക്‌ ലഭ്യമാക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ഉപയോക്താക്കളിലേക്ക്‌ എത്താനുള്ള കമ്പനിയുടെ ശ്രമത്തിന്റെ ഭാഗമായാണ്‌ പുതിയ ഓഫര്‍ അവതരിപ്പിക്കുന്നത്‌.



8 ജിബി ഓണ്‍ബോര്‍ഡ്‌ മെമ്മറിയുള്ള ക്യു5 ല്‍ 32 ജിബിവരെയുള്ള മൈക്രോ എസ്‌ഡി കാര്‍ഡ്‌ ഉപയോഗിക്കാനാവും. ബ്ലാക്ക്‌ബെറി 10 ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ക്യു5 ന്‌ 2 ജിബി റാം ആണ്‌ ഉള്ളത്‌. കൂടാതെ 5എംപി റിയര്‍ ക്യാമറയും 2എംപി ഫ്രണ്ട്‌ ക്യാമറയും ഉണ്ട്‌. 3ജി, വൈഫൈ, ജിപിഎസ്‌ തുടങ്ങിയ സൗകര്യങ്ങളുമുള്ള ബ്ലാക്ക്‌ബെറി ക്യു5 ക്വവര്‍ട്ടി സ്‌മാര്‍ട്ട്‌ ഫോണ്‍ ചുവപ്പ്‌, വെള്ള, കറുപ്പ്‌ എന്നീ നിറങ്ങളില്‍ ലഭ്യമാണ്‌.