Breaking News

Trending right now:
Description
 
Oct 29, 2012

ബഹറിന്‍ എയറില്‍ തിരുവനന്തപുരത്തേയ്‌ക്ക്‌ യാത്ര പുറപ്പെട്ടവരെ കൊച്ചിയിലിറക്കി

image ഇന്നലെ പുലര്‍ച്ചെ തിരുവനന്തപുരത്തേയ്‌ക്കു യാത്ര തിരിച്ച യാത്രക്കാരെ ബഹറിന്‍ എയര്‍ കൊച്ചിയിലിറക്കി. പിന്നീട്‌ ഇവരെ റോഡ്‌ മാര്‍ഗം തിരുവനന്തപുരത്തേയ്‌ക്കയച്ചു. പുലര്‍ച്ചെ 4.10-ന്‌ാണ്‌ ബിഎന്‍ 537 എന്ന വിമാനം കൊച്ചിയിലിറങ്ങിയത്‌. സാങ്കേതികപ്രശ്‌നങ്ങള്‍ മൂലം തിരുവനന്തപുരത്ത്‌ ഇറക്കാന്‍ കഴിയുന്നില്ലെന്നാണ്‌ അറിയിച്ചത്‌. കഴിഞ്ഞ ദിവസം കൊച്ചിയിലിറങ്ങേണ്ട എയര്‍ഇന്ത്യാ വിമാനം തിരുവനന്തപുരത്ത്‌ ഇറക്കിയത്‌ ഏറെ വിവാദമായിരുന്നു.