Breaking News

Trending right now:
Description
 
Jan 06, 2014

ഓസ്‌ട്രേലിയയിലും ആം ആദ്‌മി പാര്‍ട്ടി മലയാളി കൂട്ടായ്‌മ

image അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആം ആദ്‌മി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആം ആദ്‌മി പാര്‍ട്ടി ഓസ്‌ട്രേലിയന്‍ മലയാളി സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്‌മ തീരുമാനിച്ചു. സൗത്ത്‌ ബ്രിസ്‌ബെയ്‌നിലെ കൂപേഴ്‌സ്‌ പ്ലെയ്‌ന്‍സ്‌ പാര്‍ക്കില്‍ ചേര്‍ന്ന യോഗത്തില്‍ അഴിമതി വിരുദ്ധ സമരത്തില്‍ ഇന്ത്യക്കാരനായി നിന്നുകൊണ്ട്‌ കേരളത്തില്‍ എന്തു ചെയ്യാന്‍ സാധിക്കും എന്നതിനെക്കുറിച്ച്‌ കൂട്ടായ്‌മ ചര്‍ച്ച ചെയ്‌തു. കേരളത്തില്‍ ഇടതു, വലത്‌ പാര്‍ട്ടികള്‍ അഴിമതിയുടെ കാര്യത്തില്‍ തുല്യ ഉത്തരവാദികളാണ്‌. അതുകൊണ്ടുതന്നെ ആം ആദ്‌മി പാര്‍ട്ടിക്ക്‌ യുവാക്കള്‍ക്കിടയില്‍ കൂടുതല്‍ വിശ്വാസ്യത നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്ന്‌ ആം ആദ്‌മി പാര്‍ട്ടി കൂട്ടായ്‌മ വിലയിരുത്തി. ആറന്‍മുള, കാതികുടം സമരങ്ങള്‍ക്ക്‌ പൂര്‍ണ പിന്തുണ നല്‌കാനും തീരുമാനിച്ചു. 



ബോബി തോമസ്‌, ലൈജു ദേവിസി, ജിയോ ദേവസി, രാജേഷ്‌ കണ്ടോത്ത്‌, സന്ദീപ്‌ പി.വി, സുനില്‍കുമാര്‍ എസ്‌തു, സോജി വര്‍ഗീസ്‌ എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‌കി.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: aapmalayali@gmail.com.
ഫോണ്‍: 0401217604, 0432182228