Breaking News

Trending right now:
Description
 
Jan 06, 2014

ഹാര്‍ലി ഡേവിഡ്‌സണ്‍ ഓണേഴ്‌സ്‌ ഗ്രൂപ്പ്‌ റാലി ജനുവരി 16-ന്‌

image കൊച്ചി: ലോകപ്രശസ്‌ത അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ സംഘടിപ്പിക്കുന്ന ഹാര്‍ലി ഓണേഴ്‌സ്‌ ഗ്രൂപ്പ്‌ റാലി 2014 ജനുവരി 16ന്‌ ഗോവയില്‍ നടക്കും. രാജ്യത്തെമ്പാടുമുള്ള ഹാര്‍ലി ഡേവിഡ്‌സണ്‍ ഉടമകള്‍ക്കും അവരുടെ കുടുംബാഗങ്ങള്‍ക്കും ഒത്തുചേരാനും മോട്ടോര്‍സൈക്കിളിങ്‌ അനുഭവങ്ങള്‍ പങ്കുവെയ്‌ക്കാനുമുള്ള വേദിയാണ്‌ ഹാര്‍ലി ഓണേഴ്‌സ്‌ ഗ്രൂപ്പ്‌ റാലി.
റാലിയെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കുന്ന ഇന്ത്യ ബൈക്ക്‌ വീക്കിന്റെ പ്രധാന സ്‌പോണ്‍സറാണ്‌ ഹാര്‍ലി ഡേവിഡ്‌സണ്‍. ഈ വര്‍ഷത്തെ ഇന്ത്യ ബൈക്ക്‌ വീക്കില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ സ്‌ട്രീറ്റ്‌ 750 എന്ന മോഡല്‍ ഇന്ത്യയിലാദ്യമായി പ്രദര്‍ശിപ്പിക്കും.
പ്രീമിയം ലിഷര്‍ മോട്ടോര്‍സൈക്കിള്‍ വിപണിയിലെ മുന്‍നിരക്കാരായ ഹാര്‍ലി ഡേവിഡ്‌സണ്‌ കൊച്ചിയുള്‍പ്പെടെ 13 ഡീലര്‍ഷിപ്പാണ്‌ ഇന്ത്യയിലുള്ളത്‌. 11 മോഡലുകളിലായി 4000 ത്തോളം ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ ഇന്ത്യന്‍ നിരത്തിലുണ്ട്‌.