Breaking News

Trending right now:
Description
 
Sep 16, 2012

സൈബര്‍ തട്ടിപ്പ്‌ തുടരുന്നു: കഴിഞ്ഞവര്‍ഷം നഷ്ടമായത്‌ 42000 കോടി

സൈബര്‍ കുറ്റവാളികള്‍ ആഗോളതലത്തില്‍ കവര്‍ന്നത്‌ 6,05,000 കോടി രൂപയാണ്‌
image മുംബൈ: സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകളിലൂടെയും മൊബൈല്‍ഫോണുകളിലൂടെയുമുള്ള സൈബര്‍ തട്ടിപ്പ്‌ വര്‍ധിച്ചു വരുന്നതായി കണ്ടെത്തല്‍. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ സൈബര്‍ കുറ്റവാളികള്‍ക്ക്‌ ഇന്ത്യയില്‍നിന്ന്‌മാത്രം ലഭിച്ചത്‌ 42000 കോടി രൂപയുടെ വരുമാനം. 4.2 കോടി ജനങ്ങളാണ്‌ തട്ടിപ്പിന്‌ ഇരയായത്‌. സോഫ്‌ട്‌വേര്‍ സെക്യൂരിറ്റി സേവനദാതാക്കളായ നോര്‍ട്ടണ്‍ പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്‌. തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ 18 ശതമാനം വര്‍ധനവ്‌ ഈ രംഗത്തുണ്ടായിട്ടുണ്ട്‌. ഇന്ത്യയില്‍ പ്രായപൂര്‍ത്തിയായ 66 ശതമാനം പേര്‍ സൈബര്‍ കുറ്റവാളികളുടെ ഇരയാകുന്നതായും കണ്ടെത്തി. സെക്കന്‍ഡില്‍ ഒരാള്‍ വീതം ഇത്തരത്തില്‍ കബളിപ്പിക്കപ്പെടുന്നു. ഒരുദിവസം 1,15,000 പേര്‍ ഇവരുടെ വലയില്‍ വീഴുന്നുണ്ട്‌. ശരാശരി 10500 രൂപാ ഒരാള്‍ക്ക്‌ ദിവസവും നഷ്ടപ്പെടുന്നുണ്ടെന്നും നോര്‍ട്ടണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം സൈബര്‍ കുറ്റവാളികള്‍ ആഗോളതലത്തില്‍ കവര്‍ന്നത്‌ 6,05,000 കോടി രൂപയാണ്‌. ഓരോ സെക്കന്‍ഡിലും 18 പേരാണ്‌ ആഗോളതലത്തില്‍ തട്ടിപ്പിന്‌ ഇരയാകുന്നത്‌. സോഷ്യല്‍ നെറ്റ്‌ വര്‍്‌ക്കുകളില്‍ 22 ശതമാനം പേരുടെ പ്രൊഫൈലുകള്‍ ഹാക്ക്‌ ചെയ്യുകയോ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കപ്പെടുകയോ ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ട്‌ വെളിപ്പെടുത്തുന്നു.