Breaking News

Trending right now:
Description
 
Jan 05, 2014

പുതുവര്‍ഷത്തില്‍ പിറന്ന മൂന്നുജോടി ഇരട്ടകളുടെ ജനനവര്‍ഷം വ്യത്യസ്‌തം

image പുതുവര്‍ഷത്തില്‍ പിറന്ന മൂന്നു ജോടി ഇരട്ടകളുടെ ജനനവര്‍ഷം വ്യത്യസ്‌തം. മൂന്നു കേസിലും ഒരാള്‍ ഡിസംബര്‍ 31നും രണ്ടാമത്തെയാള്‍ മിനിറ്റുകള്‍ കഴിഞ്ഞ്‌ ജനുവരി ഒന്നിനുമാണു ജനിച്ചത്‌. തന്മൂലം ഒരാളുടെ ജന്മദിനം 2013 ഡിസംബര്‍ 31 ഉം ഇരട്ടപിറന്ന രണ്ടാമത്തെയാളിന്റെ ജന്മദിനം 2014 ജനുവരി ഒന്നും ആയി. ടെക്‌സസുകാരിയായ വെറോനിക്ക റീഡിന്റെ ഇരട്ടപെണ്‍കുട്ടികളായ ഹന്നായും ഡാനിയേലയുമാണ്‌ ആദ്യ ജോടി. ഇരുവര്‍ക്കും പ്രത്യേക ബര്‍ത്ത്‌ ഡേ പാര്‍ട്ടികള്‍ സംഘടിപ്പിക്കുമെന്നു 31 കാരിയായ വെറോനിക്ക പറഞ്ഞു. വാഷിംഗ്‌ടണ്‍ ഡിസിയിലാണ്‌ അടുത്ത ജോടി പിറന്നത്‌. യെലോനി സാന്റോസ്‌ ടൊഹാലിനോയുടെ ആദ്യകുട്ടി ലൊറെയിന്റെ ജനനം ഡിസംബര്‍ 31 ന്‌ രാത്രി 11.58 നായിരുന്നു. ലൊറെയിന്റെ സഹോദരന്‍ ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടോ ജനിച്ചത്‌ നാലുമിനിറ്റിനുശേഷം ജനുവരി ഒന്നിനു 12.01 നും. ടൊറോന്റോയില്‍ ലിന്‍ഡ്‌സെ സാല്‍ഗുരിയോയുടെ ഇരട്ടപെണ്‍കുട്ടികള്‍ക്കും ജനനവര്‍ഷം വ്യത്യസ്‌തമാണ്‌. മൂത്തവളായ ഗബ്രിയേല ഡിസംബര്‍ 31 നു രാത്രി 11.52 നും ഇളയവള്‍ സോഫിയാ ജനുവരി ഒന്നിനു 12.05 നുമാണു ജനിച്ചത്‌.