Breaking News

Trending right now:
Description
 
Jan 04, 2014

രാജ്യത്ത്‌ മൊബൈല്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരുടെ എണ്ണം 15.5 കോടി

image അടുത്ത മാര്‍ച്ച്‌ അവസാനത്തോടെ രാജ്യത്ത്‌ മൊബൈല്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരുടെ എണ്ണം 15.5 കോടിയാകുമെന്ന്‌ ഇന്റര്‍നെറ്റ്‌ ആന്‍ഡ്‌ മൊബൈല്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യയുടെയും മാര്‍ക്കറ്റിംഗ്‌ ഏജന്‍സിയായ ഐഎംആര്‍ബിയുടെയും റിപ്പോര്‍ട്ടില്‍ പറയുന്നു. 20% അര്‍ധവാര്‍ഷിക വളര്‍ച്ചയാണ്‌ ഈ മേഖല നേടിക്കൊണ്ടിരിക്കുന്നത്‌. അടുത്ത ജൂണ്‍ മാസത്തോടെ എണ്ണം 18.5 കോടിയാകും. കഴിഞ്ഞ ഒക്‌ടോബറില്‍ ഇത്‌ 11 കോടിയായിരുന്നു. ഗ്രാമങ്ങളില്‍ ഇപ്പോഴും രണ്ടരക്കോടി പേര്‍ മാത്രമാണു മൊബൈല്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നത്‌. ഇക്കാര്യത്തില്‍ നഗരവാസികളാണ്‌ മുന്നില്‍.