Breaking News

Trending right now:
Description
 
Oct 28, 2012

യുവതിക്കു കൃത്രിമ തലയോട്ടി വച്ചുപിടിപ്പിച്ചു; ഡോക്ടര്‍മാര്‍ ഹാപ്പി

image കൊച്ചി: അപകടത്തെ തുടര്‍ന്ന്‌ തലയോട്ടി തകര്‍ന്ന യുവതിക്കു കൃത്രിമ തലയോട്ടി വച്ചുപിടിപ്പിച്ചു. തൃശൂര്‍ കുന്നംകുളം സ്വദേശിനിയായ ഇരുപത്തൊന്നുകാരിയുടെ തലയോട്ടിയാണു പുനഃസ്ഥാപിച്ചത്‌. എറണാകുളം മെഡിക്കല്‍ സെന്ററിലാണു ശസ്‌ത്രക്രിയ നടന്നത്‌. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഗ്രൗണ്ട്‌ ഹോസ്റ്റസായ യുവതി ഇരുചക്രവാഹനത്തില്‍ ജോലിസ്ഥലത്തേക്കു പോകുമ്പോഴായിരുന്നു അപകടം. 2011 ജനുവരിയിലാണ്‌ സംഭവം. 

തലയ്‌ക്കു ഗുരുതരമായി ക്ഷതമേറ്റ്‌ അബോധാവസ്ഥയില്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ച യുവതിയെ അടിയന്തര ശസ്‌ത്രക്രിയയ്‌ക്കു വിധേയയാക്കി. തലച്ചോറിലെ അമിതമായ നീരു മൂലം ഇളക്കിമാറ്റിയ തലയോട്ടിയുടെ ഭാഗങ്ങള്‍ തിരിച്ചുപിടിപ്പിക്കാന്‍ കഴിയാതെയാണു ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കിയത്‌. പിന്നീട്‌ പകുതിയിലേറെ ഭാഗത്തു തലയോട്ടിയില്ലാതെ രോഗിയെ ഡിസ്‌ചാര്‍ജ്‌ ചെയ്യുകയായിരുന്നു. തലച്ചോറില്‍ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡിന്റെ ഒഴുക്കു തടസപ്പെട്ടതാണ്‌ കാരണം. 

മൂന്നു മാസങ്ങള്‍ക്കു ശേഷം മറ്റൊരു ശസ്‌ത്രക്രിയയ്‌ക്കും യുവതിയെ വിധേയയാക്കി. വിദേശനിര്‍മിത ടൈറ്റാനിയം വല (മെഷ്‌) ഉപയോഗിച്ചു രണ്ടു ഘട്ടമായാണു തലച്ചോറിന്റെ സംരക്ഷണ സംവിധാനം ഒരുക്കിയിട്ടുള്ളത്‌. ആദ്യഘട്ടത്തില്‍ ഇടതുഭാഗത്ത്‌ ഈ വര്‍ഷം ഏപ്രിലിലും രണ്ടാം ഘട്ടം ഒരാഴ്‌ച മുമ്പ്‌ വലതുഭാഗത്തും കൃത്രിമ തലയോട്ടി ഘടിപ്പിച്ചു. ന്യൂറോ സര്‍ജന്‍ ഡോ. എം.വി. ശ്രീനിവാസ്‌, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. മാത്യു വര്‍ഗീസ്‌, ഡോ. മുരുകേഷ്‌ സുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ അപൂര്‍വ ശസ്‌ത്രക്രിയ നടത്തിയത്‌.