Breaking News

Trending right now:
Description
 
Jan 03, 2014

മധുരം മലയാളം :ആസ്‌ട്രേലിയയില്‍ മുതിര്‍ന്നവര്‍ക്കും മലയാളം ക്ലാസ്‌

image
ആസ്‌ട്രേലിയ(സിഡ്‌നി): അമ്മ മലയാളത്തിന്റെ മാധുര്യം നുണയാന്‍ മുതിര്‍ന്നവര്‍ക്കും അവസരം. പുതുവര്‍ഷ സമ്മാനമായി ബാലകൈരളിയാണ്‌ പ്രവാസി മലയാളികള്‍ക്ക്‌ മലയാള ഭാഷയെ കൂടുതല്‍ അടുത്തറിയാന്‍ അവസരം നല്‌കുന്നത്‌. ശ്രേഷ്‌ഠ ഭാഷയായ മലയാള ഭാഷ പഠനത്തിന്‌ താല്‌പര്യപ്പെട്ടു ഏറെ അന്വേഷണങ്ങള്‍ എത്തിയതിനെ തുടര്‍ന്നാണ്‌ ബാലകൈരളി ഭാഷാ പഠനത്തിന്‌ അവസരം ഒരുക്കുന്നത്‌. 





2014 ഫെബ്രുവരി 19 ഞായറാഴ്‌ച ഉച്ചകഴിഞ്ഞു 3.30ന്‌ മലയാളം പഠിക്കുവാന്‍ താല്‌പര്യമുള്ളവര്‍ക്കായി പൊതുസമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുണ്ട്‌. മലയാളം പഠിക്കുവാന്‍ താല്‌പര്യമുള്ളവര്‍ 327റൂട്ടിഹില്‍ റോഡ്‌, നോര്‍ത്ത്‌ പ്ലപ്‌ടണ്‍, പ്ലപ്‌ടണ്‍ ഹൗസ്‌ സ്‌കൂള്‍ പ്രീമിസിസിലെ ബാലകൈരളി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്‌.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഈ നമ്പരില്‍ ബന്ധപ്പെടുക
ശ്രീദേവി: 0412526318 സജീഷ്‌: 0418626067 വിജു: 0413387460