Breaking News

Trending right now:
Description
 
Jan 03, 2014

വാറ്റ്‌ഫോര്‍ഡ്‌ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ശനിയാഴ്ച അഞ്ചു മണിക്ക്

Suju Daniel
image വാറ്റ്‌ഫോര്‍ഡ്‌ മലയാളി അസോസിയേഷന്റെ ഇപ്രാവശ്യത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷം നാളെ (ശനിയാഴ്ച) ഹോളിവെല്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച്‌ നടത്തപ്പെടുന്നു. അഞ്ചു മണിക്ക്പൊതു സമ്മേളനത്തോട് കൂടി ആരംഭിക്കുന്ന ആഘോഷ പരിപാടികൾക്ക് പ്രസിഡന്റ്‌ സണ്ണി .പി.മത്തായി അധ്യക്ഷ്യം വഹിക്കും.



വാറ്റ്‌ഫോര്‍ഡ്‌ കൗണ്‍സില്‍ മേയര്‍ ഡൊറോത്തി തോണ്‍ഹില്‍ മുഖ്യ അതിഥി യായി പങ്കെടുക്കുന്ന ചടങ്ങിൽ റവ. ഫാദര്‍ കാനന്‍ പോള്‍, എം സി അലീനന്‍, റവ. ഫാ. ടികെ തോമസ്‌ തുടങ്ങിയവർ ക്രിസ്തുമസ് സന്ദേശം നല്കും. കൊച്ചു കുട്ടികളുടെയും മുതിര്ന്നവരുടെയും വിവിധ കലാപരിപാടികൾ കൊർത്തിണക്കിക്കൊണ്ടുള്ള കലാ വിരുന്നു കാണികൾക്കു പുത്തൻ ദ്രിശ്യാനുഭവമാകും. Dreams Orchestra ഒരുക്കുന്ന സംഗീത നിശയും ചടങ്ങുകൾക്കു മാറ്റ് കൂട്ടും.

കൂടുതൽ വിവരങ്ങൾക്ക്‌

Sunny.P.Mathai: 07727993229 (President) 

Sibu Scaria: 07886319232 (Secretary)

Address: Chaffinch lane ,Watford WD18 9QD