Breaking News

Trending right now:
Description
 
Jan 03, 2014

ശനിയാഴ്ച (01/04/2014) സാഹിത്യ സല്ലാപത്തില്‍ ‘ഭാഷാ ശാസ്ത്രത്തെ’ക്കുറിച്ച് ചര്‍ച്ച നടത്തുന്നു

ജയിന്‍ മുണ്ടയ്ക്കല്‍
image ജനുവരി നാലാം തീയതി നടക്കുന്ന 48-മത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെ ചര്‍ച്ചാവിഷയം ഭാഷാ ശാസ്ത്രം എന്നതായിരിക്കും. പൂനയില്‍ നിന്നും സുപ്രസിദ്ധ എഴുത്തുകാരനും ചിന്തകനും ഭാഷാശാസ്ത്രജ്ഞനും ആയുര്‍വേദ വൈദ്യനുമായ റവ. ഡോ: ജെ. ഔസേപ്പറമ്പില്‍ ആയിരിക്കും പ്രസ്തുത വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുന്നത്. ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ അറിയുവാനും ചര്‍ച്ചയില്‍ പങ്കെടുക്കുവാനും  എല്ലാ നല്ല ആളുകളെയും ഭാഷാസ്നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

 


ഡിസംബര്‍ ഇരുപത്തിയൊന്നാം തീയതി നടന്ന
47-
മത് അമേരിക്കന്മലയാളി സാഹിത്യ സല്ലാപത്തിന്‍റെ ചര്‍ച്ചാ വിഷയം 'ഇന്ത്യന്ഫോറിന്സര്വീസ്' (IFS) എന്നതായിരുന്നു. അമേരിക്കയിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്‌ കെടുകാര്യസ്ഥതയുടെയും സ്വജനപക്ഷവാദത്തിന്‍റെയും കേളീരംഗമാണെന്നു ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ജനതയുടെയോ ഭാരത സര്‍ക്കാരിന്‍റെയോ താത്പര്യങ്ങള്‍ സംരക്ഷിക്കുവാനല്ല അമേരിക്കയിലെ ഇന്ത്യന്‍ കോണ്സുലേറ്റും ജോലിക്കാരും ശ്രമിക്കുന്നത് മറിച്ച് ഉദ്യോഗസ്ഥരുടെ വ്യക്തി താത്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടി മാത്രമാണെന്നും അഭിപ്രയമുയരുകയുണ്ടായി. ദേവയാനിക്കേസ്‌ സംബന്ധിച്ച് വിഭിന്നങ്ങളായ അഭിപ്രായങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അവതരിപ്പിച്ചു. കുപ്രസിദ്ധമായ ദേവയാനിക്കേസിലൂടെ വഷളായ ഇന്‍ഡോ-യു. എസ്. ബന്ധം ആസ്പദമാക്കി ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിനെക്കുറിച്ച് ആഴത്തില്‍ പഠിക്കുവാനും ചിന്തിക്കുവാനും വേണ്ടിയാണ് ഈ വിഷയം തിരഞ്ഞെടുത്തത്. IFS ഉദ്യോഗസ്ഥ നിയമനങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന ആവശ്യവും ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടു. ഭാരത സര്‍ക്കാരിനെ പ്രതിനിധീകരിക്കുവാന്‍  കഴിവും യോഗ്യതയും മനുഷ്യപ്പറ്റും സത്യ സന്ധതയും ഉള്ള ഉദ്യോഗസ്ഥരെയാണ് ഭാരതത്തിനു ആവശ്യം. ഭാരതീയരുടെ അതിസുരക്ഷതിമായി കൈകാര്യം ചെയ്യേണ്ട പാസ്പോര്‍ട്ട്, വിസാ, ഒ. സി. ഐ കാര്‍ഡുകള്‍ എന്നിവ ഔട്ട്‌സോര്സിങ്ങിലൂടെ ചെയ്യിക്കുന്നത് അഴിമതി നടത്താന്‍ വേണ്ടി മാത്രമാണെന്നും എത്രയും വേഗം ഈ അനാവശ്യ ഔട്ട്‌സോര്സിങ്ങ് പരിപാടികള്‍ അവസാനിപ്പിക്കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ ശ്രോതാക്കളെ ഈ വിഷയത്തില്‍ പ്രബുദ്ധരാക്കുന്ന തരത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവയായിരുന്നു.   

 കേരള സാംസ്കാരിക, പ്രവാസി കാര്യ വകുപ്പ് മന്ത്രി ശ്രീ. കെ. സി. ജോസഫ് അമേരിക്കന്‍ മലയാളികള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്നു. അറ്റോര്ണി സ്റ്റാന്ലി കളത്തറ, ഓറഞ്ചു കൌണ്ടി കൌണ്സില്മാന്ടോം എബ്രഹാം, സി. ആണ്ട്രൂസ്, . സി. ജോര്ജ്ജു്, വര്ഗീസ് പി. വര്ഗീസ്, മഹാകപി വയനാടന്, ജോര്ജ്ജ കുരുവിള, മനോഹര്തോമസ്, മാത്യു മൂലേച്ചേരില്, അലക്സ്വിളനിലം, രാജു തോമസ്, ഷീല ചെറു, പി. വി. ചെറിയാന്, ത്രേസ്യാമ്മ നാടവള്ളില്, എബ്രഹാം പത്രോസ്വര്ഗീസ്  എബ്രഹാം ഡെന്വര്, അച്ചാമ്മ ചന്ദ്രശേഖരന്, സാജന്മാത്യു, ജയിന്മുണ്ടയ്ക്കല്എന്നിവര്ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

 അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിന്‍റെ വിളിക്കേണ്ട ടെലിഫോണ്‍ നമ്പര്‍ മാറിയിട്ടുണ്ട്. കോഡിന് വ്യത്യാസം ഇല്ല. ഇത് പ്രത്യേകം ശ്രദ്ധിക്കണം.  

 

ശനിയാഴ്ചതോറുമാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം  എട്ടു മുതല്പത്തു  വരെ  (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് .....  


1-443-453-0034  കോഡ്  365923 


ടെലിഫോണ്ചര്ച്ചയില്പങ്കെടുക്കുന്ന എല്ലാവര്ക്കും ചോദ്യങ്ങള്ചോദിക്കാന്അവസരം ഉണ്ടായിരിക്കു. jain@mundackal.com , gracepub@yahoo.com  എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും  മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395


Join us on Facebook
  https://www.facebook.com/groups/142270399269590/