Breaking News

Trending right now:
Description
 
Jan 03, 2014

സാംസങ്‌ അവതരിപ്പിക്കുന്നു ഗ്യാലക്‌സി ഗ്രാന്‍ഡ്‌2

image പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്‌ ഇലക്‌ട്രോണിക്‌സിന്റെ ഏറ്റവും പുതിയ സ്‌മാര്‍ട്ട്‌ ഫോണായ ഗ്യാലക്‌സി ഗ്രാന്‍ഡ്‌2 ഇന്ത്യന്‍ വിപണിയിലെത്തി.

5.25 ഇഞ്ച്‌ വലിപ്പമുള്ള ഹൈഡെഫിനിഷന്‍ സ്‌ക്രീനാണ്‌ പുതിയ ഗ്യാലക്‌സി ഗ്രാന്‍ഡിനുള്ളത്‌. 1.2 ജിഗാഹെര്‍ട്‌സ്‌ പ്രോസസര്‍ ശക്തിപകരുന്ന ഈ സ്‌മാര്‍ട്ട്‌ ഫോണിന്റെ ഓപ്പറേറ്റിംഗ്‌ സിസ്റ്റം ആന്‍ഡ്രോയ്‌ഡ്‌ 4.3 ജെല്ലിബീന്‍ ആണ്‌. റാം 1.5 ജിബി. 10 മണിക്കൂര്‍ വരെ വീഡിയോ പ്ലേബാക്ക്‌ സാധ്യമാകുന്ന 2600 എംഎഎച്ച്‌ ബാറ്ററിയും പുതിയ ഗ്രാന്‍ഡിലുണ്ട്‌.





ഡ്യൂവല്‍ സിം സ്‌മാര്‍ട്ട്‌ ഫോണായ ഗ്യാലക്‌സി ഗ്രാന്‍ഡ്‌2 ന്‌ 8 മെഗാപിക്‌സല്‍ ഓട്ടോഫോക്കസ്‌ ഹൈഡെഫനിഷന്‍ റിയര്‍ ക്യാമറയ്‌ക്ക്‌ പുറമേ 1.9 മെഗാപിക്‌സല്‍ ഫ്രണ്ട്‌ ക്യാമറയും ഉണ്ട്‌. 8 ജിബി ഇന്‍ബില്‍റ്റ്‌ സ്റ്റോറേജാണ്‌ ഗ്രാന്‍ഡ്‌2 വിന്‌ ഉള്ളത്‌. മൈക്രോ എസ്‌ഡി കാര്‍ഡ്‌ വഴി ഇത്‌ 64 ജിബി വരെയായി ഉയര്‍ത്താനാവും. 


163 ഗ്രാം മാത്രം ഭാരമുള്ള സാംസങ്‌ ഗ്യാലക്‌സി ഗ്രാന്‍ഡ്‌2 കറുപ്പ്‌, വെള്ള, പിങ്ക്‌ എന്നീ മൂന്നു നിറങ്ങളില്‍ ലഭ്യമാണ്‌. 8.9 മില്ലിമീറ്റര്‍ മാത്രമാണ്‌ ഫോണിന്റെ കനം. 22990 രൂപയ്‌ക്കും 24990 രൂപയ്‌ക്കും ഇടയിലാണ്‌്‌ ഗ്യാലക്‌സി ഗ്രാന്‍ഡ്‌2 സ്‌മാര്‍ട്ട്‌ ഫോണിന്റെ വില.