Breaking News

Trending right now:
Description
 
Jan 03, 2014

സിഡ്‌നിയില്‍ സുരാജ്‌ വെഞ്ഞാറമൂടും ഇന്നസെന്റും നയിക്കുന്ന താരനിശ

image ആസ്‌ട്രേലിയ: നര്‍മ്മത്തിന്റെ അലകളുണര്‍ത്തി സുരാജ്‌ വെഞ്ഞാറമൂടും ഇന്നസെന്റും സിദ്ദിക്കും നൃത്തച്ചുവടുകളുമായി ഭാവനയും സംഗീത വിരുന്നുമായി ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയികളും അടങ്ങുന്ന വലിയൊരു സംഘം സ്‌ട്രേലിയന്‍ മലയാളികള്‍ക്ക്‌ കലാവിരുന്നൊരുക്കുവാന്‍ സിഡ്‌നിയില്‍ എത്തുന്നു.

നൃത്തച്ചുവടുകള്‍വെയക്കാന്‍ സിനിമ ഹാസ്യരംഗത്തെ പ്രമുഖരും ഭാവനയ്‌ക്കൊപ്പം അണിച്ചേരും എപ്രില്‍ 18 മുതല്‍ 28 വരെയാണ്‌ താരസന്ധ്യഅരങ്ങേറുക.

എപ്രില്‍ 26വൈകിട്ട്‌ 6 മണിക്കാണ്‌ സിഡ്‌നിയില്‍ സ്‌റ്റാര്‍ നൈറ്റ്‌ നടക്കുക.
ആസ്‌ട്രേലിയയിലെ പ്രമുഖ ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനിയായ ഇയോസ്‌ ഇവന്റ്‌ കഴിഞ്ഞ വര്‍ഷം നേതൃത്വം നല്‍കിയ ദീലിപ്‌ ഷോ വന്‍ വിജയമായിരുന്നു. ആ വിജയം നല്‌കിയ ആത്മിവിശ്വാസത്തിലാണ്‌ മലയാളത്തിലെ പ്രമുഖ സിനിമ താരങ്ങളെ അണിനിരത്തി സ്റ്റാര്‍നൈറ്റ്‌ ഈവന്റുമായി ഇയോസ്‌ ഇത്തവണയും എത്തുന്നത്‌ ഗ്ലോബല്‍ മലയാളമാണ്‌ സ്‌റ്റാര്‍ നൈറ്റ്‌ ഇവന്റിന്റെ ഔദ്യോഗിക മീഡിയ പാര്‍ട്‌നര്‍. കഴിഞ്ഞ വര്‍ഷം ഇയോസ്‌ ഇവന്റ്‌ നടത്തിയ ദിലീപ്‌ ഷോയുടെ മീഡിയ പാര്‍ട്‌നറും ഗ്ലോബല്‍ മലയാളമായിരുന്നു.

ഒരു പതിറ്റാണ്ട്‌ കാലമായി ആസ്‌ട്രേലിയില്‍ ഇന്ത്യന്‍ സിനിമ വിതരണ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയാണ്‌ ഇയോസ്‌ ഇവന്റ്‌സ്‌.

പരസ്യവിപണിയിലെ പ്രമുഖരായ ഫ്‌ളോറല്‍ വൈബ്‌സാണ്‌ മാര്‍ക്കറ്റിംഗ്‌ പാര്‍ട്‌നര്‍.

സിഡ്‌നി മലയാളികള്‍ സ്‌റ്റാര്‍ ഇവന്റ്‌ ഒരു ആഘോഷമാക്കി മാറ്റുവാനുള്ള തിരക്കിലാണ്‌.

 
സ്‌പോണ്‍സര്‍ഷിപ്പിന്‌ താല്‌പര്യമുള്ളവര്‍ താഴെ പറയുന്ന നമ്പരില്‍ ബന്ധപ്പെടുക

0416094829, 0425219430, 0413303809