Breaking News

Trending right now:
Description
 
Jan 03, 2014

ഓസ്‌ട്രേലിയയുടെ സൗന്ദര്യം തേടി എത്തിയ ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക്‌ വര്‍ധന

image ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന്‌ റിപ്പോര്‍ട്ട്‌. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഒക്‌ടോബര്‍ വരെ 134,000 സഞ്ചാരികളാണ്‌ ഓസ്‌ട്രേലിയയുടെ സൗന്ദര്യം തേടിപ്പോയത്‌. ടൂറിസം ഓസ്‌ട്രേലിയ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്‌. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 9.5 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായിരിക്കുന്നത്‌. ടൂറിസം ഫോര്‍കാസ്റ്റ്‌ കമ്മിറ്റി റിപ്പോര്‍ട്ട്‌ പ്രകാരം ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണം 7.5 ശതമാനം വര്‍ധിക്കുമെന്ന്‌ വ്യക്തമാക്കിയിരുന്നു. ഓസ്‌ട്രേലിയയില്‍ ചെലവഴിക്കുന്ന സമയ ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ 20 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഹോട്ടലുകളും ഗസ്റ്റ്‌ ഹൗസുകളും സര്‍വീസ്‌ അപ്പാര്‍ട്ട്‌മെന്റുകളും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ കൂടുതല്‍ സഞ്ചാരികള്‍ക്ക്‌ ആതിഥേയമരുളി. സഞ്ചാരികളുടെ ചെലവ്‌ ഇനത്തിലുള്ള വരുമാനത്തിലും 19.8 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നാണ്‌ കണക്കുകള്‍ വ്യക്തമാക്കുന്നത്‌. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്‌ പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്‌തിരുന്നു.