Breaking News

Trending right now:
Description
 
Jan 02, 2014

സച്ചിനൊപ്പം ക്രിക്കറ്റ്‌ കളിക്കാന്‍ അവസരമൊരുക്കി സച്ചിന്‍ എഗയ്‌ന്‍ കാംപെയ്‌നുമായി തോഷിബ

image സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്കൊപ്പം ക്രിക്കറ്റ്‌ കളിക്കാനുള്ള അവസരവുമായി തോഷിബയുടെ സച്ചിന്‍ എഗയ്‌ന്‍ കാംപെയ്‌ന്‍. 2014 ഫെബ്രുവരി 15 വരെയോ അല്ലെങ്കില്‍ സ്റ്റോക്ക്‌ തീരുന്നതുവരേയോ തോഷിബ ക്രിക്കറ്റ്‌ ടിവി വാങ്ങുന്നവര്‍ക്കാണ്‌ ഈ അതുല്യ ഓഫര്‍. ഭാഗ്യ പരീക്ഷണത്തില്‍ വിജയികളാവുന്ന 11 ഉപഭോക്താക്കള്‍ക്ക്‌ സച്ചിനൊപ്പം ക്രിക്കറ്റ്‌ കളിക്കാന്‍ അവസരം ലഭിക്കും.


ഇതിനു പുറമേ 32 ഇഞ്ച്‌, 39 ഇഞ്ച്‌, 50 ഇഞ്ച്‌ തോഷിബ ക്രിക്കറ്റ്‌ സീരീസ്‌ ടിവി വാങ്ങുമ്പോള്‍ 10ഗ്രാം സച്ചിന്‍ സ്‌പെഷല്‍ എഡിഷന്‍ സില്‍വര്‍ കോയിനും, 29 ഇഞ്ച്‌ ടിവി വാങ്ങുമ്പോള്‍ സച്ചിന്‍ സ്‌പെഷല്‍ എഡിഷന്‍ 8 ജിബി പെന്‍ഡ്രൈവും ഉറപ്പായും സമ്മാനമായി ലഭിക്കുന്നു.



മുന്നു വര്‍ഷ പരിമിത വാറന്റിയുമായെത്തുന്ന ക്രിക്കറ്റ്‌ സീരീസ്‌ എല്‍ഇഡി ടിവി പി 2305, എല്‍ 2300, എല്‍ 3300 എന്നീ സീരീസുകളില്‍ ലഭ്യമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 1800 200 8674 അല്ലെങ്കില്‍ 1800 11 8674 എന്നീ നമ്പരുകളില്‍ തോഷിബ കോള്‍സെന്ററുമായി ബന്ധപ്പെടാവുന്നതാണ്‌.