Breaking News

Trending right now:
Description
 
Jan 01, 2014

എന്റെ ബാര്‍കൗണ്‍സിലെ, ....പോങ്ങന്മാരെ പറയുമ്പോള്‍ നിങ്ങളെന്തിനാണ്‌ ചൊടിക്കുന്നത്‌? അനിമ മൂരിയത്ത്‌

ഫേസ്‌ബുക്കില്‍ കമന്റിട്ട യുവ അഭിഭാഷകയെ ബാര്‍ ആസോസിയേഷന്‍ സസ്‌പെന്‍ഡ്‌ ചെയ്‌തു
image


കോഴിക്കോട്‌: മുതിര്‍ന്ന അഭിഭാഷകരെക്കുറിച്ച്‌പോസ്‌റ്റ്‌ ഇട്ടതിന്‌ യുവ അഭിഭാഷകയ്‌ക്ക്‌ സംഘടനയില്‍ വിലക്ക്‌. കോഴിക്കോട്‌ ബാറില്‍ പ്രാക്ടീസ്‌ ചെയ്യുന്ന അനിമയെന്ന യുവ അഭിഭാഷകയെയാണ്‌ ബാര്‍ അസോസിയേഷന്‍ മൂന്നു മാസത്തേക്ക്‌ വിലക്കിയത്‌. എന്നാല്‍ അവര്‍ക്ക്‌ പ്രാക്ടീസ്‌ ചെയ്യുന്നതിന്‌ വിലക്ക്‌ ബാധകമല്ല.
കഴിഞ്ഞ ഒക്ടോബര്‍ 25ന്‌ അനിമ മൂരിയത്ത്‌ മുതിര്‍ന്ന അഭിഭാഷകരുടെ പഞ്ചാരയടിയെയും സ്‌ത്രിവിരുദ്ധതയെയും പരിഹസിച്ചാണ്‌ പോസ്‌റ്റ്‌ ഇട്ടത്‌. ആരെയും വ്യക്തിപരമായി പരാമര്‍ശിക്കാത്ത ഈ പോസ്‌റ്റില്‍ പുരുഷന്മാരുടെ സ്‌ത്രീവിരുദ്ധതയെ പരിഹസിക്കുന്നതു മാത്രമേയുള്ളു. ഏത്‌ തൊഴില്‍ മേഖലയിലും എത്തുന്ന സ്‌ത്രീകള്‍ക്ക്‌ ഇത്തരത്തിലുള്ള സമീപനങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്‌. സ്‌ത്ര്‌ിപക്ഷത്ത്‌ പ്രത്യക്ഷത്തില്‍ നില്‍ക്കുകയും രഹസ്യമായി സ്‌ത്രീയെചൂക്ഷണം ചെയ്യാന്‍ ശ്രമിക്കുന്ന പുരുഷ പൊങ്ങച്ചത്തരങ്ങളെയാണ്‌ അനിമ ഈ പോസ്‌റ്റില്‍ പരിഹസിച്ചിരിക്കുന്നത്‌.
ബാര്‍ കൗണ്‍സില്‍ അംഗങ്ങളെ നടപടിയില്‍ നിന്ന്‌ മനസിലായത്‌ അനിമയുടെ പോസ്‌റ്റ്‌ കൊള്ളേണ്ടടത്തു തന്നെ കൊണ്ടുവെന്നാണ്‌.
എന്തായാലും അനിമ ഈ നടപടിയുടെ പേരില്‍ ക്ഷമ പറയാന്‍ തയാറല്ല. മറിച്ച്‌ ഇത്തരം ഒരു ചോദ്യമാണ്‌ ഇന്ന്‌ വാര്‍ത്ത വന്നതിനു ശേഷം പോസ്‌റ്റ്‌ ചെയ്‌തത്‌.
എന്റെ ബാര്‍കൗണ്‍സിലെ.....
പോങ്ങന്മാരെ പറയുമ്പോള്‍ നിങ്ങളെന്തിനാണ്‌ ചൊടിക്കുന്നത്‌?
വിമര്‍ശനത്തിനിടയാക്കിയ അനിമ മൂരിയത്തിന്റെ പോസ്‌റ്റ്‌ താഴെ കൊടുത്തിരിക്കുന്നു
കോഴിക്കോട് BARഇല് വക്കീലായി practice ചെയ്യാൻ തുടങ്ങിയിട്ട് 5 മാസമാവുന്നു. ലോകത്തെ എല്ലാ ഇടങ്ങളിലെയും work space ഇങ്ങനെ ആയിരിക്കുമോ എന്നെനിക്കറിയില്ല. എന്നാല് കോഴിക്കോട് BARലും officeലും ഏതാണ്ട് സമപ്രായക്കാരായ നിരവധി പോങ്ങന്മാരെ കണ്ടുമുട്ടാനിടയായി. 'നീ ഒരു സുന്ദരിയാണ്' 'പൊന്നുമോളെ ' 'പഞ്ചാരകട്ടി ' എന്നൊക്കെയുള്ള ഒരു പ്രേം നസീര് ലൈൻ ഇവന്മാര് പുതിയ സിനിമകളൊന്നും കാണാറില്ലെന്ന് തോന്നുന്നു, പെണ്ണുങ്ങളെ പെങ്ങളാക്കിയും കാമുകിയാക്കിയും care ചെയ്തു കീപ്‌ ചെയ്തു നശിപിക്കുന്ന അതെ പഴയ രീതി തന്നെയാണ് അവരിപ്പോഴും പിന്തുടരുന്നത് . ഈ 5 മാസത്തിനിടയിൽ കണ്ടുമുട്ടിയ മേല്പറഞ്ഞ പ്രകാരമുള്ള എല്ലാ പോങ്ങന്മാരോടും എന്റെ പുച്ഛം അറിയിച്ചു കൊള്ളുന്നു.

മറ്റൊരു തമാശ ഒരു പുതിയ പെണ്ണിനെ കാണുമ്പോള് ചിലര്ക്കുണ്ടാവുന്ന ഞരമ്പ്‌ രോഗമാണ് ഇവള്കൊരു കല്യാണമാലോചിച്ചു കളഞ്ഞാലോ എന്ന് ചിന്ദിക്കുന്ന ഞരമ്പ്‌ രോഗികളായ കാരണവ വൃന്ദം.ഇവരൊക്കെ ബ്രോകേർമാരും മാമന്മാരുമാണോ?