Breaking News

Trending right now:
Description
 
Jan 01, 2014

ആഘോഷപൂര്‍വ്വം 2013നെ യാത്രയാക്കി വെസ്‌മയുടെ പുതുവത്സര-ക്രിസ്‌മസ്‌ പരിപാടി

image ഡിഡ്‌നി: സംഗീതത്തിന്റെയും കളികളുടെയും ആഘോഷലഹരിയില്‍ ക്രിസ്‌മസ്‌ പുതുവത്സരത്തെ ആസ്‌ട്രേലിയന്‍ മലയാളികള്‍ വരവേറ്റു. വെസ്റ്റേണ്‍ സിഡ്‌നി മലയാളികളുടെ കൂട്ടായ്‌മയായ വെസ്‌മയുടെ നേതൃത്വത്തിലാണ്‌ ഡിസംബര്‍28ന്‌ വിവിധ കലാപരിപടികളും കളികളും കോര്‍ത്തിണക്കിയ ക്രിസ്‌മസ്‌ ഫെസ്റ്റ്‌ നടത്തിയത്‌.



വെന്റ്വെര്‍ത്തിലെ എന്‍എസ്‌ഡബ്ല്യു2145, സ്റ്റേഷന്‍ സ്‌ട്രീറ്റ്‌ ഹാളിലാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. ജെയിംസ്‌ ജോസഫ്‌ സ്വാഗതവും ജോസഫ്‌ കെ.കെ നന്ദിയും രേഖപ്പെടുത്തി. ക്രിസ്‌മസ്‌ രാവിനെ മതസൗഹാര്‍ദ്ദത്തിന്റെ വേദിയാക്കുവാന്‍ സുഹ്‌റ ഫൈസല്‍ ആലപിച്ച മാപ്പിളപ്പാട്ടിന്റെ ഈരടികള്‍ക്ക്‌ സാധിച്ചു. 

കരോള്‍ ഗാനങ്ങളും വ്യത്യസ്‌തമായ പരിപാടികളും കോര്‍ത്തിണക്കിയ ആഘോഷ പരിപാടികള്‍ വിഭവ സമൃദ്ധമായ ഡിന്നറോടെയാണ്‌ അവസാനിച്ചത്‌.