Breaking News

Trending right now:
Description
 
Jan 01, 2014

ഇന്ത്യയുടെ വിദേശകട ബാധ്യത 24,40,000 കോടി രൂപ

image ഇന്ത്യയുടെ വിദേശകട ബാധ്യത അറിഞ്ഞാല്‍ തലയില്‍ കൈവച്ചുപോകും. കഴിഞ്ഞ സെപ്‌റ്റംബര്‍ വരെ 24,40,000 കോടി രൂപ. കഴിഞ്ഞ മാര്‍ച്ചിലെ സ്ഥിതിയില്‍ നിന്ന്‌ 5500 കോടി രൂപയുടെ കുറവുണ്ട്‌. സെപ്‌റ്റംബര്‍ വരെയുള്ള കാലയളവില്‍ ദീര്‍ഘകാല കടബാധ്യത 18,60,500 കോടി രൂപയാണ്‌. ഇത്‌ മാര്‍ച്ച്‌ അവസാനത്തെ കണക്കുവച്ചു നോക്കുമ്പോള്‍ 0.6% കൂടുതലാണ്‌. എന്നാല്‍ ഹ്രസ്വകാല വായ്‌പാത്തോതില്‍ രണ്ടു ശതമാനം കുറവുണ്ടായി- 5,74,000 കോടി രൂപ. കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള സാമ്പത്തികകാര്യ വകുപ്പാണ്‌ ഈ റിപ്പോര്‍ട്ട്‌ പുറത്തുവിട്ടത്‌. മൊത്തം വിദേശകടത്തിന്റെ 23.7% വരും ഹ്രസ്വകാല വായ്‌പ. ബാക്കി 76.3% ദീര്‍ഘകാല കടബാധ്യതയാണ്‌. ഇതില്‍ വാണിജ്യ കടബാധ്യതയാണ്‌ കൂടുതല്‍-32.3%. പ്രവാസി നിക്ഷേപം 18.8 ശതമാനവും മള്‍ട്ടിലാറ്ററല്‍ കടബാധ്യത 13.1 ശതമാനവുമാണ്‌.