Breaking News

Trending right now:
Description
 
Sep 15, 2012

മക്കള്‍ ടീനേജിലാണോ? എങ്കില്‍ ആഹാരം മക്കള്‍ക്കൊപ്പം വേണം

ആഴ്‌ച്ചയില്‍ മാതാപിതാക്കളോടൊപ്പം മൂന്നു തവണ ഭക്ഷണം കഴിച്ചാല്‍ പോലും ഗുണഫലം
image അണുകുടുംബങ്ങള്‍ വര്‍ധിക്കുകയും മറ്റു സൗകര്യങ്ങള്‍ കൂടുകയും ചെയ്‌തതോടെ കുടുംബാംഗങ്ങള്‍ പല വഴിക്കായി ഭക്ഷണം. കാര്യമായി എന്തെങ്കിലും കഴിക്കുന്നതിനു പകരം കൃത്രിമപാനീയങ്ങള്‍ നുകരാനും എന്തെങ്കിലും കൊറിക്കാനുമാണ്‌ ടീനേജുകാര്‍ക്ക്‌ താത്‌പര്യം. ടീനേജുകാര്‍ മിക്കവാറും ടിവിയുടെ മുന്നിലായി ഭക്ഷണം. ഇങ്ങനെ ഭക്ഷണത്തില്‍ ശ്രദ്ധിക്കാതെ കഴിക്കുന്നതാകട്ടെ ശരീരത്തില്‍ പിടിക്കുന്നില്ലെന്ന്‌ പരാതി എപ്പോഴും കേള്‍ക്കാം. മാതാപിതാക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചാല്‍ ടീനേജുകാര്‍ക്ക്‌ ഭക്ഷണവൈകല്യം ഉണ്ടാവില്ലെന്ന്‌ പഠനത്തില്‍ തെളിഞ്ഞു. 

മാതാപിതാക്കള്‍ ശ്രദ്ധിക്കാനുള്ളതു കൊണ്ട്‌ കുട്ടികള്‍ ഭക്ഷണം ഒഴിവാക്കാനുള്ള സാധ്യതയും ഇല്ലാതാകും. ആഴ്‌ച്ചയില്‍ എല്ലാദിവസവും ഒന്നിച്ചിരുന്ന്‌ കഴിക്കാന്‍ പറ്റിയില്ലെങ്കിലും മൂന്നു ദിവസമെങ്കിലും ഇങ്ങനെ ചെയ്‌താല്‍ ഗുണഫലമുണ്ടാകുമെന്ന്‌ ഗവേഷണത്തിനു നേതൃത്വം നല്‌കിയ ഇല്ലിനോയി സര്‍വകലാശാലയില്‍ പ്രഫസര്‍ ബാര്‍ബറ ഫീസെ പറഞ്ഞു. രണ്ടു ലക്ഷം കുട്ടികളില്‍ നടത്തിയ പഠനത്തിനു ശേഷമാണ്‌ ഇക്കാര്യം തെളിഞ്ഞത്‌. ഭക്ഷണത്തിനു ശേഷം ഛര്‍ദിക്കുക, ഭക്ഷണം ഒഴിവാക്കുക തുടങ്ങിയവയാണ്‌ ഭക്ഷണ വൈകല്യങ്ങളായി കരുതുന്നത്‌. ആഴ്‌ച്ചയില്‍ മാതാപിതാക്കളോടൊപ്പം മൂന്നു തവണ ഭക്ഷണം കഴിച്ചാല്‍ പോലും ഗുണഫലം കാണാമെന്ന്‌ ബാര്‍ബറ ചൂണ്ടിക്കാട്ടി. ഇങ്ങനെയാകുമ്പോള്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുമെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടി. 

ഒരുമിച്ചു കഴിക്കുമ്പോള്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ നല്ല ബന്ധം ഉണ്ടാകുമെന്നും ഇതും ആരോഗ്യകരമായ ജീവിതത്തിന്‌ സഹായിക്കുമെന്ന്‌ ബാര്‍ബറ പറഞ്ഞു.