
തൃശൂര്‍: ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ കേരള ഹോസ്പിറ്റല്‍ മാനേജ്മെന്റ് അസോസിയേഷന് മദര്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് നിലപാടിനെ തള്ളിപ്പറഞ്ഞു. 29-ന് തിങ്കളാഴ്ച തൃശൂര്‍ ജില്ലയിലെ സ്വകാര്യ ഹോസ്പിറ്റല്‍ നഴ്സുമാര്‍ ഒന്നടങ്കം പണിമുടക്ക് പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് ചര്‍ച്ച വിളിച്ചത്.
യൂണിയന്റെ വിവിധ ആവശ്യങ്ങളോട് മാനേജ്മെന്റ് അസോസിയേഷന് അനുഭാവപൂര്‍വമായ നിലപാടാണ് സ്വീകരിച്ചതെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജാസ്മിന് ഗ്ലോബല്‍ മലയാളത്തോട് പറഞ്ഞു. തൃശൂര്‍ ജില്ലയിലെ എഴുപതിലധികം മാനേജ്മെന്റുകളില്നിന്നായി 53 പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
മൂന്നു ഷിഫ്റ്റ് സമ്പ്രദായം ഇതുവരെ നടപ്പിലാക്കുവാന്‍ വിസമ്മതിച്ചിരുന്ന തൃശൂര്‍ ജില്ലയിലെ മൂന്ന് ആശുപത്രികള്‍കൂടി ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.
key words: Kerala news, Nurses, Nurses Strike, Nurses Unions, INA, Indian Nurses Association, UNA, United Nurses Association, Kothamangalam Nurses Strike, Chief Minister of Kerala, Oommen Chandy, Kannur