Breaking News

Trending right now:
Description
 
Dec 30, 2013

അശോക്‌ ഗെഹ്‌ലോട്ട്‌ സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടിക്ക്‌ നല്‌കുന്ന മുന്നറിയിപ്പ്‌, ജനസമ്പര്‍ക്കം ചാണ്ടിയെ കൈവിടുമോ?

image
ജനസമ്പര്‍ക്കത്തെ മറയാക്കി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രതിരോധവും പ്രതിഷേധവും മറികടന്നു മുന്നോട്ടുകുതിക്കുകയാണ്‌. ഈ സമ്പര്‍ക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ നന്നാക്കുമോ അതോ തള്ളി കളയുമോ എന്നറിയാന്‍ രാജസ്ഥാന്‍ സര്‍ക്കാരിനെ നയിച്ച അശോക്‌ഗെഹ്‌ലോട്ടിന്റൈ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ വിലയിരുത്താം.

അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തെ മുന്നില്‍ നിറുത്തി ഗെഹ്‌ലോട്ട്‌ ജനങ്ങളെ സമീപിച്ചത്‌. എന്നിട്ടും കനത്ത പരാജയമാണ്‌ കോണ്‍ഗ്രസിന്റെ ഗെഹ്‌ലോട്ട്‌ സര്‍ക്കാരിന്‌ നേരിടേണ്ടി വന്നത്‌
പാവപ്പെട്ടവര്‍ക്ക്‌ വെളിച്ചം എത്തിക്കാന്‍ ആറുമില്യണ്‍ സിഎഫ്‌എല്‍ ലാമ്പുകളാണ്‌ 66 കോടി രൂപ മുടക്കി വാങ്ങി നല്‌കിയത്‌. (അതില്‍ വന്‍ അഴിമതി നടന്നതായി കണ്ടെത്തി കഴിഞ്ഞു)
വിദ്യാര്‍ത്ഥികള്‍ക്ക്‌ സൗജന്യമായി55,000ലാപ്‌ടോപുകള്‍, വിദ്യാര്‍ത്ഥികള്‍ക്ക്‌ ബൈസൈക്കിള്‍, സ്‌കൂട്ടറുകള്‍ 28 ലക്ഷം പേര്‍ക്ക്‌ പെന്‍ഷന്‍, മുതിര്‍ന്നവര്‍ക്ക്‌ സൗജന്യപുണ്യസ്ഥല ദര്‍ശനം, തൊഴിലുറപ്പില്‍ 100 ദിനങ്ങള്‍ പൂര്‍ത്തിയവര്‍ക്ക്‌ 2100 രൂപയുടെ ക്യാഷ്‌ അവാര്‍ഡ്‌ അങ്ങനെ എല്ലാ മേഖലയിലെ ജനങ്ങളെയും സോപ്പിട്ടു കൈലെടുക്കാന്‍ ശ്രമിച്ച ഗെഹ്‌ലോട്ട്‌ സര്‍ക്കാരിനെ രാജസ്ഥാന്‍ ജനങ്ങള്‍ നിഷ്‌കരുണം തള്ളികളഞ്ഞത്‌.
കേരളത്തില്‍ ആറുമില്യണ്‍ സിഎഫ്‌എലിനു പകരം കോടിയുടെ സൗരോര്‍ജ അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ഉമ്മന്‍ചാണ്ടി, പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ എന്ന പേരില്‍ ജനസമ്പര്‍ക്കം നടത്തി ബിപിഎല്‍ റേഷന്‍ കാര്‍ഡുകളുടെ വിതരണമാണ്‌ നടത്തുന്നത്‌. നുറ്റമ്പതോ അഞ്ചൂറോ പേര്‍ക്ക്‌ മുന്‍ക്കൂട്ടി തയാറാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സഹായം നല്‌കുന്നു. എന്നാല്‍ സഹായം പ്രഖ്യാപിക്കുമ്പോള്‍ അന്‍പതു ശതമാനം ഡിസ്‌കൗണ്ട്‌ അനുകമ്പ മുഖ്യമന്ത്രി ഇടുന്നതു കൊണ്ട്‌ പലരും വിചാരിക്കുക മുഖ്യമന്ത്രിയുടെ പോക്കറ്റില്‍ നിന്ന്‌ എടുത്തു നല്‌കുന്ന പണമാണിതെന്നാണ്‌. ബിപിഎല്‍ റേഷന്‍ കാര്‍ഡ്‌ അര്‍ഹതയുള്ളവര്‍ക്ക്‌ കിട്ടാന്‍ പോലും ഒരു മുഖ്യമന്ത്രി നേരിട്ടു പഞ്ചായത്തു വാര്‍ഡുകള്‍ വഴി വരണമെങ്കില്‍ ഭീമന്‍ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടണം.

ബാങ്കുകളുടെ വായ്‌പ എഴുതി തള്ളുമെന്ന്‌ ഉറപ്പു നല്‌കുന്നു, ഉത്തരവും. എന്നാല്‍ ഈ ഉത്തരവ്‌ ബാങ്കുകള്‍ നടപ്പിലാക്കണമെങ്കില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്‌ പണം ബാങ്കുകള്‍ക്ക്‌ അടയ്‌ക്കണം. അല്ലാതെ പരിഗണിക്കാം എന്ന വാക്കിന്‌ ബാങ്കില്‍ വിലയില്ല. അവിടെ ചില്വാനം തന്നെ വേണം. ഈ തിരിച്ചറിവ്‌ ജനങ്ങളില്‍ സര്‍ക്കാര്‍പ്രീയ വികാരമല്ല ഉണ്ടാക്കുക.

കിടപ്പു രോഗികളായവരെ കട്ടിലില്‍ ചുമന്നിറക്കി മുഖ്യമന്ത്രിയുടെ മാജിക സഹായത്തിനായി കാത്തുനില്‍ക്കുന്നവര്‍, തികച്ചും നിസാഹായരായ ഒരുക്കൂട്ടം ജനങ്ങളുടെ ദയനീയതെ രാഷ്ട്രീയത്തിന്റെ വെള്ള കുപ്പായമിട്ട്‌ നടത്തുന്ന ഇത്തരം ചൂക്ഷണങ്ങളല്ല ഒരു സര്‍ക്കാരില്‍ നിന്ന്‌ വേണ്ടത്‌. പ്രതിബദ്ധതയുള്ള സര്‍ക്കാര്‍ സംവിധാനമാണ്‌ ഇവിടെ വേണ്ടത്‌. പിഎസ്‌.സി എഴുതി ജോലി ലഭിച്ചു എന്ന കാരണത്താല്‍ ബാക്കി വര്‍ഷങ്ങളില്‍ ജോലി ചെയ്യാതെ ശമ്പളം മേടിക്കാം എന്ന സംവിധാനം ഇവിടെ മാറേണ്ടിയിരിക്കുന്നു. അതു മാറ്റുവാന്‍ ഏത്‌ സര്‍ക്കാരിനു സാധിക്കും. മൂട്ടകളെ പോലെ തിന്നുകുടിച്ചു പൊതുജനത്തെ വിലയ്‌ക്ക്‌ എടുക്കാന്‍ സാധിക്കുന്ന രീതിയില്‍ സംഘടിതരായവരാണ്‌ ഇവര്‍.
പത്തോ പതിനായിരമോ സഹായവും ബാക്കി അപേക്ഷ സ്വീകരിക്കലും അതില്‍ കൂടുതല്‍ ജനസമ്പര്‍ക്ക നാടകത്തിനും ചിലവഴിക്കുന്ന സുരക്ഷ ചിലവുമായാണ്‌ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ജനങ്ങളെ അഭിമുഖീകരിക്കുക. അഴിമതി മാത്രമല്ല ഇവിടെ വിഷയം. മന്ത്രിമാര്‍ ഉള്‍പ്പെട്ട ലൈംഗിക അപവാദ കേസുകള്‍. അങ്ങനെ ജനവിരുദ്ധ ഭരണമാണ്‌ ഈ സര്‍ക്കാര്‍ നടത്തുന്നത്‌. ജനവികാരം ഈ സര്‍ക്കാരിന്റെ മേല്‍ എങ്ങനെ പതിക്കുമെന്ന്‌ കാത്തിരുന്ന്‌ കാണാം. വികസനം എത്രമാത്രം. ജനകീയ വിഷയങ്ങളില്‍ കാര്യമായി ഇടപെടാതെ ജനസമ്പര്‍ക്കം എന്ന പൊളിറ്റിക്കല്‍ തന്ത്രത്തിലൂടെ മുഖ്യനു ജനപ്രീതി തിരിച്ചു പിടിക്കാനായോ എന്നറിയാന്‍ വരും ദിവസങ്ങളില്‍ കാത്തിരുന്നു കാണാം. അതോ അശോക്‌ഗെഹ്‌ലോട്ട്‌ സര്‍ക്കാരിനെ ജനം തൂത്തുറെഞ്ഞതു പോലെ തൂത്തെറിയുമോ എന്നു കാണാം.